മലയാളിയായ ഗീത ഗോപിനാഥ് ഇനി ഐ.എം.എഫ് തലപ്പത്ത് 

അന്താരാഷ്ട്ര നാണ്യ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായിട്ടാണ് ഗീത ഗോപിനാഥിനെ നിയമിച്ചത്

Update: 2018-10-01 16:28 GMT

മലയാളി സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് ഐ.എം.എഫ് തലപ്പത്തേക്ക് വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണ്യ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായിട്ടാണ് ഗീത ഗോപിനാഥിനെ നിയമിച്ചത്. ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഗീത ഗോപിനാഥ്. ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസറാണ് ഗീത. ഡിസംബറില്‍ വിരമിക്കുന്ന മൗറി ഒബ്സ്റ്റഫെല്‍ഡിനു പകരക്കാരിയായാണ് ഗീതയെ നിയമിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെമയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളര്‍ന്നത്. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എം. എയും പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും ഗീത നേടി. പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ ഗവേഷണത്തിനു വുഡ്രോ വില്‍സന്‍ ഫെലോഷിപ് ലഭിച്ചു. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുത്തിരുന്നു. മുന്‍ ഐഎഎസ് ഓഫിസറും മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പോവര്‍ട്ടി ആക്ഷന്‍ ലാബ് ഡയറക്ടറുമായ ഇക്ബാല്‍ ധലിവാള്‍ ആണു ഭര്‍ത്താവ്.

Advertising
Advertising

Tags:    

Similar News