സ്വവര്‍ഗാനുരാഗികള്‍ക്ക് ഇനി നയതന്ത്ര വിസ അനുവദിക്കില്ലെന്ന് അമേരിക്ക

സ്വവര്‍ഗാനുരാഗികളായ വിദേശ നയതന്ത്രജ്ഞര്‍ക്കും യു.എന്‍ ഉദ്യോഗസ്ഥര്‍ക്കും ഇനി നയതന്ത്ര വിസകള്‍ നല്‍കില്ലെന്ന അമേരിക്കയുടെ തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി.

Update: 2018-10-03 03:23 GMT

സ്വവര്‍ഗാനുരാഗികളായ വിദേശ നയതന്ത്രജ്ഞര്‍ക്കും ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥര്‍ക്കും ഇനി മുതല്‍ നയതന്ത്ര വിസകള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്ക. നിലവില്‍ അമേരിക്കയിലുള്ളവര്‍ ഡിസംബര്‍ 31നുള്ളില്‍ രാജ്യ വിടാനും അതല്ലെങ്കില്‍ വിവാഹം ചെയ്യുകയോ വിസ മാറ്റുകയോ ചെയ്യണമെന്നും അമേരിക്ക വ്യക്തമാക്കുന്നു. അതേസമയം തീരുമാനത്തിനെതിരെ വിയോജിപ്പുകളും ഉയര്‍ന്നുകഴിഞ്ഞു.

സ്വവര്‍ഗാനുരാഗികളായ വിദേശ നയതന്ത്രജ്ഞര്‍ക്കും യു.എന്‍ ഉദ്യോഗസ്ഥര്‍ക്കും ഇനി നയതന്ത്ര വിസകള്‍ നല്‍കില്ലെന്ന അമേരിക്കയുടെ തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി. ട്രംപിന്റെ പുതിയ ഭരണനയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് താമസിക്കുന്നവരും പുറത്തുനിന്ന് വന്നവരുമായ എല്ലാ സ്വവര്‍ഗാനുരാഗികളും വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. എങ്കിലേ ജി4 വിസക്ക് അവര്‍ അര്‍ഹരാവുകയൊള്ളൂ.

Advertising
Advertising

അന്താരാഷ്ട്ര സംഘടനകളിലെ ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കുമാണ് ജി4 വിസകള്‍ അനുവദിക്കാറുള്ളത്. അത് ഇനി ഉണ്ടാകില്ലെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. അതേസമയം ഉത്തരവിനെതിരെ വിയോജിപ്പുകളും ഉയര്‍ന്നുകഴിഞ്ഞു. തീരുമാനം സ്വവര്‍ഗാനുരാഗികള്‍ക്ക് ദോഷം ചെയ്യുന്നതാണെന്നാണ് അഭിപ്രായം.

ഐക്യരാഷ്ട്രസഭയുടെ മുന്‍ അമേരിക്കന്‍ അംബാസിഡര്‍ സമാന്ത പവര്‍ ഉത്തരവിനെ അപലപിച്ചു. ഭ്രാന്തവും ക്രൂരവുമായ തീരുമാനമാണിതെന്ന് അവര്‍ അഭിപ്രയപ്പെട്ടു. യുഎന്‍ ഗ്ലോബ് അഭിഭാഷകരും തീരുമാനത്തെ എതിര്‍ത്തു. 2009ല്‍ അമേരിക്കയില്‍ നിലവില്‍ വന്ന നിയമങ്ങളുടെ നേര്‍ വിപരീതമാണ് ഇപ്പോള്‍ ട്രംപ് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഉത്തരവ്.

Tags:    

Similar News