ഇസ്രായേല്‍ ഉപരോധം; ദുരിതക്കടലില്‍ ഗസ്സ മുനമ്പ്

ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന ഗസ്സ ഉപരോധം മൂലം പ്രദേശവാസികള്‍ കടുത്ത ദുരിതമനുഭവിക്കുന്നതിനിടെയാണ് മത്സ്യബന്ധന മേഖലയില്‍ വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള ഇസ്രായേല്‍ തീരുമാനം.

Update: 2018-10-12 02:37 GMT

ഇസ്രായേല്‍ ഉപരോധം കടുപ്പിച്ചതോടെ ദുരിതക്കടലായി ഗസ്സ മുനമ്പ്. ഗസ്സയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് ഉപരോധത്തോടെ ഏറെ കഷ്ടത്തിലായത്. ശനിയാഴ്ചയോടെ ഗസ്സയുടെ മത്സ്യബന്ധന മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിരുന്നു.

ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന ഗസ്സ ഉപരോധം മൂലം പ്രദേശവാസികള്‍ കടുത്ത ദുരിതമനുഭവിക്കുന്നതിനിടെയാണ് മത്സ്യബന്ധന മേഖലയില്‍ വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള ഇസ്രായേല്‍ തീരുമാനം. കടലില്‍ ആറ് മൈലുകള്‍ക്കപ്പുറം പോകാന്‍ ഇസ്രായേല്‍ അനുവദിക്കുന്നില്ല. പുറം കടലില്‍ പോകാനാകാതായതോടെ ലക്ഷങ്ങള്‍ മുടക്കിയുള്ള വലിയ വള്ളങ്ങള്‍ തുരുമ്പെടുത്ത് നശിച്ചു.

ഉപരോധം പതിറ്റാണ്ട് പിന്നിടുമ്പോള്‍ കടുത്ത ശുദ്ധജലക്ഷാമവും ഗസ്സയെ വേട്ടയാടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇടക്കിടെയുണ്ടാകുന്ന ഇസ്രായേല്‍ ആക്രമണങ്ങളും ജനജീവിതം ദുരിതപൂര്‍ണമാക്കുന്നു. ഇതിനിടെയാണ് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം കൂടി തടസപ്പെടുത്തിയുള്ള ഇസ്രായേലിന്റെ നിയന്ത്രണങ്ങള്‍.

Tags:    

Similar News