അമേരിക്കയില്‍ 11കാരന്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

മുറി വൃത്തിയാക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണം.

Update: 2018-11-06 06:21 GMT

അമേരിക്കയില്‍ 11കാരന്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചു. വൈനോണ്‍ വുഡ്ഡ്(65) ആണ് കൊച്ചുമകന്റെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വന്തം മുറി വൃത്തിയാക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണം.

കാലിഫോര്‍ണിയയിലെ അരിസോണയിലാണ് സംഭവം. ലിച്ച്ഫിഡ് പാര്‍ക്കിന് സമീപത്തെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു വൈനോണ്‍. ഈ സമയം കൊച്ചുമകന്‍ പിറകിലൂടെ വന്ന് തലക്ക് പിന്നില്‍ വെടിവെക്കുകയായിരുന്നു. മുത്തച്ഛന്‍ ഉടന്‍ കുട്ടിയുടെ പിറകെ ഓടിയെങ്കിലും, തിരികെയെത്തി ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുട്ടി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. കൊലക്ക് ഉപയോഗിച്ച തോക്ക് മുത്തച്ഛന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News