കാലാവസ്ഥാ വ്യതിയാനം അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലെന്ന് ട്രംപ്

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തര ഫലങ്ങള്‍ രാജ്യം അനുഭവിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Update: 2018-11-27 03:26 GMT

കാലാവസ്ഥാ വ്യതിയാനം അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന റിപ്പോര്‍ട്ടിനെ തള്ളി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

അത്തരം റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കുന്നില്ലെന്നും മറ്റ് രാജ്യങ്ങളാണ് ആഗോള താപനത്തിന് കാരണമെന്നും ട്രംപ് ആവര്‍ത്തിച്ചു.

യുഎസ് ഗവണ്‍മെന്റിന്റെ തന്നെ വിവിധ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തള്ളിയാണ് ട്രംപിന്റെ പ്രതികരണം. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തര ഫലങ്ങള്‍ രാജ്യം അനുഭവിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വേണ്ട നടപടികള്‍ എടുത്തില്ലെങ്കില്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഇത് ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ അമേരിക്കയല്ല മറ്റ് രാജ്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന് ഉത്തരവാദിയെന്ന് ആവര്‍ത്തിക്കുകയാണ് ട്രംപ്.

കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ അമേരിക്കയുടെ നടപടിയെ ലോക രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് മറച്ചുവെക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഹിലരി ക്ലിന്റണ്‍ ട്വീറ്റ് ചെയ്തു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അവഗണിക്കുന്ന ട്രംപിന്റെ നിലപാടിനെ ആശങ്കയോടെയാണ് ലോകം കാണുന്നത്.

Tags:    

Similar News