മെക്സിക്കന്‍ അതിര്‍ത്തിയില്‍ തമ്പടിച്ച അഭയാര്‍ഥികള്‍ ദുരിതത്തില്‍

കുടിയേറ്റ കാരവനിലുള്ള മുഴുവന്‍ പേരെയും തിരിച്ചയക്കാന്‍ മെക്സിക്കോ തയ്യാറായില്ലെങ്കില്‍ അമേരിക്ക-മെക്സിക്കോ അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

Update: 2018-11-27 03:03 GMT

മെക്സിക്കന്‍ അതിര്‍ത്തിയില്‍ തമ്പടിച്ച കുടിയേറ്റ കാരവനിലെ അഭയാര്‍ഥികള്‍ ദുരിതത്തില്‍. കഴിഞ്ഞ രണ്ടാഴ്ചയായി അനിശ്ചിതത്വത്തില്‍ കഴിയുകയാണ് ആയിരങ്ങള്‍.

മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ നിന്നും സമീപ രാജ്യങ്ങളില്‍ നിന്നുമായി അയ്യായിരത്തോളം പേരാണ് കുടിയേറ്റ കാരവനിലെത്തി അമേരിക്കയില്‍ പ്രവേശിക്കാനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുള്ളത്. ഓരോ ദിവസം ചെല്ലും തോറും ഇവരുടെ അവസ്ഥ കൂടുതല്‍ മോശമാകുന്നതായാണ് റിപ്പോര്‍ട്ട്. ഭക്ഷണ വ്സതുക്കളുടെയും വസ്ത്രങ്ങളുടെയും ദൗർലഭ്യം നിരവധി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇവര്‍ക്കെതിരെ അമേരിക്ക കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും ഒരുങ്ങുകയാണ്. കഴിഞ്ഞദിവസം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘത്തിനു നേരെ അമേരിക്കന്‍ സൈനികര്‍ ടിയര്‍ഗ്യാസ് പ്രയോഗിച്ചിരുന്നു. നിരവധി പേരെ മെക്സിക്കോ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

Full View

കുടിയേറ്റ കാരവനിലുള്ള മുഴുവന്‍ പേരെയും തിരിച്ചയക്കാന്‍ മെക്സിക്കോ തയ്യാറായില്ലെങ്കില്‍ അമേരിക്ക-മെക്സിക്കോ അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

Tags:    

Writer - എം.എൻ സുഹൈബ്

മുതിർന്ന മാധ്യമപ്രവർത്തകൻ, ‘മാധ്യമം’ പത്രാധിപസമിതി അംഗം, ഗ്രന്ഥകാരൻ

മുതിർന്ന മാധ്യമപ്രവർത്തകൻ, ‘മാധ്യമം’ പത്രാധിപസമിതി അംഗം, ഗ്രന്ഥകാരൻ

Editor - എം.എൻ സുഹൈബ്

മുതിർന്ന മാധ്യമപ്രവർത്തകൻ, ‘മാധ്യമം’ പത്രാധിപസമിതി അംഗം, ഗ്രന്ഥകാരൻ

മുതിർന്ന മാധ്യമപ്രവർത്തകൻ, ‘മാധ്യമം’ പത്രാധിപസമിതി അംഗം, ഗ്രന്ഥകാരൻ

Web Desk - എം.എൻ സുഹൈബ്

മുതിർന്ന മാധ്യമപ്രവർത്തകൻ, ‘മാധ്യമം’ പത്രാധിപസമിതി അംഗം, ഗ്രന്ഥകാരൻ

മുതിർന്ന മാധ്യമപ്രവർത്തകൻ, ‘മാധ്യമം’ പത്രാധിപസമിതി അംഗം, ഗ്രന്ഥകാരൻ

Similar News