റഷ്യക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തി യുക്രൈന്‍
6 വയസിനും 60 വയസിനുമിടയിലുള്ള റഷ്യന്‍ പൌരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക്.
റഷ്യയില്‍ നിന്നുള്ളവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി യുക്രൈന്‍. യുക്രൈന്‍ കപ്പല്‍ പിടിച്ചെടുത്ത റഷ്യന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടി.
16 വയസിനും 60 വയസിനുമിടയിലുള്ള റഷ്യന്‍ പൌരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക്. മരണാന്തര ചടങ്ങുകളുള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് വിലക്കില്ല. രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് യുക്രൈന്‍ പ്രസിഡന്‍റ് പെട്രോ പൊറഷന്‍കോയുടെ പ്രഖ്യാപനം. യുക്രൈന്‍ നടപടി റഷ്യയെ ചെറുതല്ലാത്ത രീതിയില്‍ത്തന്നെ ബാധിക്കമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം 15 ലക്ഷം റഷ്യന്‍ പൌരന്മാരാണ് വിവിധ ആവശ്യങ്ങള്‍ക്കായി യുക്രൈന്‍ സന്ദര്‍ശിച്ചത്. യുക്രൈനില്‍ നിന്ന് റഷ്യയിലേക്കുള്ള വിമാന സര്‍വീസ് പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. റഷ്യയുമായി യുദ്ധത്തിന് സാധ്യതയുള്ളതായി നേരത്തെ യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ യുക്രൈന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുക്രൈനില്‍ നിന്നുള്ളവര്‍ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യ വ്യക്തമാക്കി.