കാനഡയില്‍ അറസ്റ്റിലായ വാവെയ് മേധാവിക്ക് ജാമ്യം ലഭിച്ചു
ഇറാനെതിരെ യു.എസ് പ്രഖ്യാപിച്ച ഉപരോധം വാവെയ് ലംഘിച്ചെന്നായിരുന്നു വാന്‍ഷുവിനെതിരെ ഉയര്‍ന്ന ആരോപണം
കാനഡയില്‍ അറസ്റ്റിലായ വാവെയ് മേധാവി മെങ് വാന്‍ഷുവിന്‍ ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് കാനഡയിലെ കോടതി ജാമ്യം അനുവദിച്ചത്. ഇറാനെതിരെ യു.എസ് പ്രഖ്യാപിച്ച ഉപരോധം വാവെയ് ലംഘിച്ചെന്നായി രുന്നു വാന്‍ഷുവിനെതിരെ ഉയര്‍ന്ന ആരോപണം. വിലക്ക് ലംഘിച്ച് യു.എസില്‍ നിന്ന് ഇറാന് ടെലകോം ഉപകരണങ്ങളും യന്ത്രങ്ങളും കയറ്റി അയച്ചെന്നാണ് മെങ് വാന്‍ഷൂവിനെതിരെ ഉയര്‍ന്ന ആരോപണം. ചൈനീസ് ടെലികോം കമ്പനിയായ വാവെയുടെ എക്സിക്യൂട്ടീവാണ് മെങ് വാന്‍ഷൂ. സമ്പത്തും സ്വാധീനവും ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മെങ് വാന്‍ഷൂവിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു.
അതേസമയം സ്വന്തം അദ്ധ് കൊണ്ട് നേടിയെടുത്തതാണ് എല്ലാം, അതിന്റെ പേരില്‍ ജാമ്യം നിഷേധിക്കേണ്ട കാര്യമില്ലെന്നും മെങിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ഉപാധികളോടെയാണ് കോടതി മെങ് വാന്‍ഷൂവിന് ജാമ്യം അനുവദിച്ചത്. 7.5 മില്യണ്‍ ഡോളര്‍ ജാമ്യതുകയായി കോടതിയില്‍ കെട്ടിവെക്കണം, വാന്‍ഷു കൈവശം വെച്ചിരിക്കുന്ന രണ്ട് പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണം. 24 മണിക്കൂറും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരിക്കണം എന്നിവയാണ് നിബന്ധനകള്‍. കൂടെ ജി.പി.എസ് സംവിധാനമുള്ള ഇലക്‌ട്രോണിക് ടാഗ് കാലില്‍ ധരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വാവെയ് സ്ഥാപകന്‍ റെന്‍ ഷെങ്ഫീയുടെ മകളാണ് വാന്‍ഷു. ഡിസംബര്‍ ഒന്നിനാണ് വാന്‍ഷു അറസ്റ്റിലായത്. ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളാണ് വാവെയ്.