യമന്‍ സമാധാന ചര്‍ച്ച; തടവുകാരെ കൈമാറാന്‍ നീക്കം
യമനിലെ രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ ജനുവരി അവസാന വാരം നടക്കുമെന്ന് ഐക്യരാഷ്ട്ര സഭ. സ്വീഡനില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തീരുമാനത്തിന് പിന്നാലെ സൈന്യങ്ങളും വിമതരും ഹുദൈദയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. തടവുകാരെ കൈമാറാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
ഇന്നലെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം എല്ലാ കക്ഷികളും യമന്‍ സൈന്യവും ഹൂതികളും സൗദി സഖ്യസേനയും ഹുദൈദയില്‍ നിന്ന് പിന്മാറും. പകരം യു.എന്‍ സുരക്ഷാ സംഘം ഹുദൈദയിലെത്തി ചുമതലേയേല്‍ക്കും. സാധാരണക്കാരുടെ സുരക്ഷക്കായി കൂടുതല്‍ യു.എന്‍ സേവനവുമെത്തും. സലീഫ്, റാസ് ഐസ തുറമുഖങ്ങളില്‍ നിന്നും പിന്മാറാന്‍ ഹൂതികള്‍ സമ്മതം അറിയിച്ചിട്ടുണ്ട്.
ജനുവരിയിലാരംഭിക്കുന്ന ചര്‍ച്ച യമന്‍റെ രാഷ്ട്രീയ ഭാവി സംബന്ധിച്ചാകും. ആദ്യ ഘട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സൈനികര്‍ പിന്മാറ്റത്തിനൊരുങ്ങുകയാണ് ഹുദൈദയില്‍. പതിനയ്യായിരം വരുന്ന തടവുകാരുടെ കൈമാറ്റം വരും ദിവനങ്ങളിലുണ്ടാകും.