ചൈനയെ പൂട്ടാന്‍ അമേരിക്കയുടെ കൈവിട്ട കളി ! 

അമേരിക്ക - ചൈന വ്യാപാര യുദ്ധം താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറായ സമയത്താണ് കാനഡ വാവെയ് മേധാവി മെങ് വാന്‍ഷുവിനെ അറസ്റ്റ് ചെയ്യുന്നത്. 

Update: 2018-12-17 04:00 GMT

വാവെയ് മേധാവി മെങ് വാന്‍ഷുവിന്റെ അറസ്റ്റ് അമേരിക്കയുടെ ഹിഡന്‍ അജണ്ടയുടെ ഭാഗമെന്ന് സൂചന. സാമ്പത്തിക - വ്യാപാര രംഗത്ത് ചൈനയുടെ കുതിപ്പ് തടയുന്നതിന് വേണ്ടിയാണ് നീക്കങ്ങളെന്നാണ് വിലയിരുത്തല്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ അസ്വസ്ഥകള്‍ മൂര്‍ധന്യാവസ്ഥയില്‍ എത്താനാണ് സാധ്യത.

അമേരിക്ക - ചൈന വ്യാപാര യുദ്ധം താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറായ സമയത്താണ് കാനഡ വാവെയ് മേധാവി മെങ് വാന്‍ഷുവിനെ അറസ്റ്റ് ചെയ്യുന്നത്. യു.എസ് നിര്‍മിത ഉപകരണങ്ങള്‍ ഇറാനിലേക്ക് കയറ്റുമതി ചെയ്തു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു കാനഡയുടെ നടപടിയെന്നാണ് പൊതുവിലയിരുത്തല്‍. കേവലം കാനഡ - ചൈന ബന്ധത്തിലെ ഉരസലല്ല അത്. അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ സാമ്പത്തിക യുദ്ധത്തിന്റെ തുടര്‍ച്ചയാണ്.

Advertising
Advertising

സാമ്പത്തിക വ്യാപാര രംഗത്ത് ചൈന നടത്തുന്ന കുതിപ്പ് തടയുക എന്ന യു.എസ് ഭരണകൂടത്തിന്റെ അജണ്ടയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതതെന്നാണ് ഇവരുടെ പക്ഷം. അതുകൊണ്ട് തന്നെ വാവെയിലോ വാന്‍ഷുവിലോ ഒതുങ്ങുന്നതല്ല ഈ നടപടിയെന്നും ഇവാന്‍ പറയുന്നു. അര്‍ജന്റീനയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്ത വാന്‍ഷുവിനെ പിന്നീട് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. വാന്‍ഷുവിനെ കാനഡ നാടുകടത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Tags:    

Similar News