ബംഗ്ലാദേശില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം; വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം

ക്രമക്കേട് ആരോപണം വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും വിഷയം അന്വേഷിക്കുമെന്നും ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Update: 2018-12-31 02:11 GMT

ബംഗ്ലാദേശില്‍ വ്യാപക അക്രമ സംഭവങ്ങളാണ് വോട്ടെടുപ്പിനോട് അനുബന്ധിച്ച് ഇന്നലെ നടന്നത്. തെരഞ്ഞെടുപ്പില്‍ ഭരണപക്ഷ പാര്‍ട്ടിയായ അവാമി ലീഗ് ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലെ സംഘര്‍ഷങ്ങളില്‍ പതിനേഴ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ക്രമക്കേട് ആരോപണം കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്. നിഷ്പക്ഷ സര്‍ക്കാരിനായി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

221 സീറ്റുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി പറഞ്ഞു. ക്രമക്കേട് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം മറുവശത്ത് ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്ന് ഷെയ്ക് ഹസീന പറഞ്ഞു. ക്രമക്കേട് ആരോപണം വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും വിഷയം അന്വേഷിക്കുമെന്നും ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Tags:    

Similar News