ബംഗ്ലാദേശില്‍ വീണ്ടും വിജയക്കൊടി പാറിച്ച് ഷെയ്ഖ് ഹസീന

ഇത് നാലാം തവണയാണ് ശെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്.

Update: 2018-12-31 02:54 GMT

ബംഗ്ലാദേശ് പൊതുതെരെഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വിജയം. ഇത് നാലാം തവണയാണ് ശെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്.

തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തി എന്ന നേട്ടവും ഇതോടെ അവര്‍ക്ക് സ്വന്തമാകും. രാജ്യത്തെ 300 പാര്‍ലമെന്റ് സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്. ഫലം പ്രഖ്യാപിച്ച 298 സീറ്റില്‍ 287 സീറ്റില്‍ ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.

Tags:    

Similar News