റഷ്യയില്‍ അപ്പാര്‍ട്ട്മെന്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ പെട്ട 11 മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തി
റഷ്യയില്‍ അപ്പാര്‍ട്ട്മെന്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ പെട്ട 11 മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ജീവനോടെ കണ്ടെത്തിയത്.
അപ്പാര്‍ട്ട്മെന്റ് കെട്ടിടംതകര്‍ന്ന് ഒരു ദിവസത്തോളം ആയപ്പോഴാണ് അപകടത്തില്‍പെട്ട പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടത് 11 മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ്. ഭാഗികമായി തകര്‍ന്നബ്ലോക്കില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തണുത്തുറഞ്ഞ ചുറ്റുപാടില്‍ 35 മണിക്കൂര്‍ അകപ്പെട്ടിട്ടും ജീവന്‍ നിലനിന്നത് അത്ഭുതമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. നിലവില്‍ -17 സെല്‍ഷ്യസ് ആണ് പ്രദേശത്തെ താപനില.
കുട്ടിയുടെ കരച്ചില്‍ കേട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ ബ്ലോക്കിലെത്തിയത്. രക്ഷാ പ്രവര്‍ത്തനം ദുഷ്കരമായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടിയ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപ്പാര്‍ട്ട്മെന്റില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ 5 പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.