അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; 27 മരണം
പടിഞ്ഞാറന്‍ പ്രവിശ്യയായ ബദ്ഗീസില്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ 21 സൈനികര്‍ക്കും ജീവന്‍ നഷ്ടമായി
Update: 2019-01-08 05:57 GMT
അഫ്ഗാനിസ്ഥാനില്‍ തിങ്കളാഴ്ച നടന്ന താലിബാന്‍ ആക്രമണങ്ങളില്‍ 27 മരണം. രണ്ട് ആക്രമണങ്ങളിലായി 21 സുരക്ഷാ ഉദ്യോഗസ്ഥരും മറ്റൊരാക്രമണത്തില്‍ ആറ് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായിരുന്നു ആക്രമണങ്ങള്‍. തെക്കു കിഴക്കന്‍ പ്രവിശ്യയായ പക്തികയിലുണ്ടായ സ്ഫോടനത്തിലാണ് ആറ് സാധാരണക്കാര്‍ കൊപ്പെട്ടത്. പടിഞ്ഞാറന്‍ പ്രവിശ്യയായ ബദ്ഗീസില്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ 21 സൈനികര്‍ക്കും ജീവന്‍ നഷ്ടമായി.