ആസ്ത്രേലിയയിലെ ഡാര്‍ലിങ് നദിയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു

മെനിന്‍ഡീയില്‍ ഡാര്‍ലിങ് നദിയിലാണ് മീനുകള്‍ ചത്തുപൊങ്ങുന്നത്. സിഡ്നിയുടെ വടക്ക് ആയിരം കിലോമീറ്റര്‍ അകലെയായാണ് സംഭവം.

Update: 2019-01-09 02:35 GMT

ആസ്ത്രേലിയയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. ജലാശയങ്ങളില്‍ വളരുന്ന വിഷമയമായ ആല്‍ഗയാണ് മീനുകള്‍ ചത്തുപോകാന്‍ കാരണമെന്നാണ് അധികൃതരുടെ വാദം.

മെനിന്‍ഡീയില്‍ ഡാര്‍ലിങ് നദിയിലാണ് മീനുകള്‍ ചത്തുപൊങ്ങുന്നത്. സിഡ്നിയുടെ വടക്ക് ആയിരം കിലോമീറ്റര്‍ അകലെയായാണ് സംഭവം. നദിയില്‍ 20 കിലോമീറ്ററോളം ദൂരത്തില്‍ മീനുകള്‍ ചത്തുപൊങ്ങിക്കിടക്കുകയാണ്. ഇത് രണ്ടാം തവണയാണ് നദിയില്‍ മീനുകള്‍ കൂട്ടത്തോടെ ചാകുന്നത്.

Tags:    

Similar News