ഇറാഖിലെ കുര്‍ദ് മേഖലയില്‍ കടുത്ത ബാലാവകാശ ലംഘനം നടക്കുന്നതായി റിപ്പോര്‍ട്ട്

Update: 2019-01-09 01:59 GMT

ഇറാഖിലെ കുര്‍ദ് മേഖലയില്‍ കടുത്ത ബാലാവകാശ ലംഘനം നടക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദ ബന്ധം പരിശോധിക്കാനാണ് കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്നത്. യാതൊരു തരത്തിലുള്ള നിയമസഹായവും ലഭിക്കുന്നില്ലെന്നും കുട്ടികള്‍ പറയുന്നു. മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെതാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.

ഒന്നര വര്‍ഷം മുന്പ് പ്രദേശത്ത് നിന്നും തുരത്തിയ ഐ.എസുമായി കുട്ടികള്‍ക്ക് ബന്ധമുണ്ടോ എന്നാണ് സുരക്ഷാ സേന പരിശോധിക്കുന്നത്. ഭീകരബന്ധം സംശയിക്കുന്ന കുട്ടികള്‍ക്ക് അതികഠിനമായ ശിക്ഷമുറകളാണ് അധികൃതര്‍ നല്‍കുന്നത്. പ്ലാസ്റ്റിക് പൈപ്പുകള്‍, ഇല്ക്ട്രിക്ക് വയര്‍, ഇരുന്പ് ദണ്ഡ് എന്നിവ കൊണ്ട് അടിക്കുക, വൈദ്യുതാഘാതം ഏല്‍പ്പിക്കുക, തേളിന്റെ വിഷം ഏല്‍പ്പിക്കുക എന്നിങ്ങനായാണ് ശിക്ഷാമുറകള്‍. കടുത്ത പീഡനത്തില്‍ നിന്ന് രക്ഷ നേടാനായി ചോദിക്കുന്ന എന്തും സമ്മതിക്കുകയാണ് പതിവെന്നും കുട്ടികള്‍ പറയുന്നു. നിയമസഹായം പോലും ലഭ്യമാക്കാതെയാണ് പീഡനം. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവാകശാ സംഘടനയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത്. 14 നും 17 നും ഇടയില്‍ പ്രായമുള്ള 20 കുട്ടികളിലാണ് സംഘം പഠനം നടത്തിയത്. ഇതില്‍ 16 പേരും അനുഭവിച്ച ക്രൂരത വിവരിച്ചെന്നും സംഘടന പറയുന്നു.

എന്നാല്‍ കുര്‍ദിഷ് മേഖലയില്‍ എത്താത്ത ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തന്നിഷ്ട പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാരോപിച്ച് കുര്‍ദിഷ് ഭരണകൂടവും രംഗത്തെത്തി.

Tags:    

Similar News