മയക്കുമരുന്ന് കടത്ത്; കനേഡിയന്‍ പൗരന്‌ വധശിക്ഷ വിധിച്ച് ചൈനീസ് കോടതി 

അനധികൃത മയക്കുമരുന്ന് കടത്ത് കേസില്‍ കനേഡിയന്‍ പൗരന്‌ വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. 15 വര്‍ഷത്തെ തടവ് ശിക്ഷ, വധ ശിക്ഷയായി ഉയര്‍ത്തുകയായിരുന്നു

Update: 2019-01-15 02:57 GMT

മയക്കുമരുന്ന് കടത്ത് കേസില്‍ കനേഡിയന്‍ പൗരന്‌ വധശിക്ഷ വിധിച്ച് ചൈനീസ് കോടതി.15 വര്‍ഷത്തെ തടവ് ശിക്ഷ, വധ ശിക്ഷയായി ഉയര്‍ത്തുകയായിരുന്നു. ചൈന-കാനഡ നയതന്ത്രത്തിന്റെ പ്രതിഫലനമാണ് ശിക്ഷയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കനേഡിയന്‍ പൗരനായ റോബര്‍ട്ട് ലോയ്ഡ് ഷെല്ലെന്‍ബെര്‍ഗിനാണ് ചൈനീസ് കോടതി വധശിക്ഷ വിധിച്ചത്. 2016ല്‍ ഷെല്ലെന്‍ബര്‍ഗിന് പതിനഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. വിനോദ സഞ്ചാരിയായി ചൈനയില്‍ എത്തിയതാണെന്നും മയക്കുമരുന്ന് കേസ് ആസൂത്രിതമാണെന്നും തന്നെ മനപൂര്‍വം കേസില്‍ കുടുക്കുകയാണെന്നും പ്രതി കോടതിയെ അറിയിച്ചു.

Advertising
Advertising

കേസുകളില്‍ വീണ്ടും വിചാരണ നടത്തുക ചൈനയില്‍ പതിവല്ല. പ്രതിയുടെ വാദഗതികള്‍ ചെവിക്കൊള്ളാന്‍ കോടതി തയ്യാറായില്ലെന്ന വിമര്‍ശനവും ശക്തമാണ്. വാവെയ് കമ്പനി അധികൃതരെ കാനഡ അറസ്റ്റ് ചെയ്തതിന്റെ പ്രതികാര നടപടിയാണ് ചൈനയുടേതെന്നും ആരോപണ മുണ്ട്. എന്നാല്‍ കേസ് അന്വേഷണം സ്വതന്ത്രമാണെന്നും നയതന്ത്ര വിഷയങ്ങള്‍ ഇതിന്റെ ഭാഗമല്ലെന്നുമാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

കനേഡിയന്‍ പൗരന് വിദേശ രാജ്യത്ത് ഇങ്ങനെയൊരു ശിക്ഷ അഭിമുഖീകരിക്കേണ്ടി വന്നാല്‍ എവിടെയാണെങ്കിലും കേസുമായി മുന്നോട്ട് പോവുമെന്ന് കാനഡ വ്യക്തമാക്കി. കേസില്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ഷെല്ലെന്‍ബെര്‍ഗിന്റെ തീരുമാനം.

Tags:    

Similar News