സര്‍ക്കാര്‍ നടപടികള്‍ പുനരാരംഭിക്കാനുള്ള നീക്കത്തോട് വിയോജിച്ച് ട്രംപ് 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ താത്കാലികമായെങ്കിലും പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കവുമായി സെനറ്റില്‍ രംഗത്തെത്തിയത്.

Update: 2019-01-15 02:31 GMT

സര്‍ക്കാര്‍ നടപടികള്‍ പുനരാരംഭിക്കാനുള്ള നീക്കത്തോട് വിയോജിച്ച് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ താത്കാലികമായെങ്കിലും പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കവുമായി സെനറ്റില്‍ രംഗത്തെത്തിയത്. ട്രഷറി സ്തംഭനം ഇരുപത്തിനാലാം ദിവസത്തിലേക്ക് കടന്നതോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ലിന്‍ഡസി ഗ്രഹാം സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൂന്നാഴ്ചത്തേക്ക് പ്രവര്‍ത്തിപ്പിക്കാമെന്ന നിര്‍ദേശം സെനറ്റില്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ നിര്‍ദേശത്തെ അംഗീകരിക്കാന്‍ ട്രെപ് തയ്യാറായില്ല.

Advertising
Advertising

രാജ്യത്ത് തുടരുന്ന സാമ്പത്തിക അടിയന്തരാവസ്ഥയുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം. രാജ്യത്ത് ഇത്രയേറെ കാലം ധന ഇടപാടുകള്‍ നടക്കാത്തത് ഇതാദ്യമായാണ്. എട്ട് ലക്ഷത്തോളം തൊഴിലാളികളാണ് അമേരിക്കയില്‍ വേതനമില്ലാതെ നിലവില്‍ ജോലി ചെയ്യുന്നത്. ബില്ലുകള്‍ പാസാക്കാന്‍ സഹായമഭ്യര്‍ഥിച്ച് കൊണ്ട് തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ പലപ്പോഴും അടച്ചിട്ട അവസ്ഥയിലായതിനാല്‍ സഞ്ചാരികളെയും നടപടി ബാധിച്ചിട്ടുണ്ട്. വാഷിങ്ടണിലെ സംയുക്ത റാലിയില്‍ തൊഴിലാളികളും യൂണിയന്‍ പ്രതിനിധികളും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുസസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

Tags:    

Similar News