ആണവ നിര്‍വ്യാപന കരാറില്‍ അമേരിക്ക സഹകരിക്കില്ല
തങ്ങളുടെ പുതിയ മിസൈല്‍ 1987ലെ കരാറിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു റഷ്യന്‍ വാദം
ആണവ നിര്‍വ്യാപന കരാറില്‍ അമേരിക്ക സഹകരിക്കില്ല. കരാറില്‍ യു.എസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചതിന് പിന്നാലെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം. റഷ്യയുമായി കരാറില്‍ തുടര്‍ന്നു പോകാന്‍ സാധിക്കില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം. ആറ് മാസം നീളുന്ന നടപടിക്രമങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കമാകും. ആണവ നിര്‍വ്യാപന കരാറില്‍ യു.എസുമായി സഹകരിക്കാന്‍ ഒരുക്കമാണെന്നും അമേരിക്ക സഹകരിക്കുമെന്നും റഷ്യ പ്രതീക്ഷ പങ്കുവവെച്ചിരുന്നു. 1987ലെ ഐ.എന്‍.എഫ് കരാറില്‍ നിന്നും പിന്‍മാറാനുള്ള റഷ്യന്‍ നീക്കത്തിനെതിരെ യു.എസ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. റഷ്യയുടെ പുതിയ മിസൈല്‍ പദ്ധതിയാണ് അനമേരിക്കയെ ചൊടിപ്പിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് റഷ്യ കരാറില്‍ സഹകരിക്കാന്‍ താല്‍പര്യമറിയിച്ചത്. തങ്ങളുടെ പുതിയ മിസൈല്‍ 1987ലെ കരാറിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു റഷ്യന്‍ വാദം.