അമേരിക്കൻ പ്രതിരോധ വകുപ്പില്‍ കൂടുതൽ സാങ്കേതിക മാറ്റങ്ങള്‍ വേണമെന്ന് പെന്‍റഗണ്‍ റിപ്പോര്‍ട്ട്
മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാനായി ഓര്‍ബിറ്റല്‍ സംവിധാനം വികസിപ്പിച്ചെടുക്കാനും തീരുമാനമായതായി പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു
അമേരിക്കൻ പ്രതിരോധ വകുപ്പില്‍ കൂടുതൽ സാങ്കേതിക മാറ്റം കൊണ്ടുവരണമെന്ന നിർദേശവുമായി പെന്‍റഗണ്‍ റിപ്പോർട്ട് പുറത്ത്. വ്യോമയാന കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നവീകരണങ്ങൾ കൊണ്ടു വരണമെന്നും എന്നാൽ മാത്രമേ വിദേശ ശക്തികളിൽ നിന്നുള്ള ആക്രമണത്തെ തടയനാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
വിദേശ ശക്തികളില്‍ നിന്നുള്ള ആക്രമമത്തെ ചെറുത്തു നില്‍കാന്‍ കൂടുതല്‍ ആയുധ സജ്ജീകരണങ്ങള്‍ വേണമെന്നും പെന്റഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ചയാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് പുറത്തു വന്നത്. കൂടുതലും ഭഹിരാകാശം വഴിയുള്ള പ്രതിരോധ നീക്കങ്ങളിലാണ് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രസിഡന്റ് ഡോണാള്‍് ട്രംപാണ് പെന്റഗണിന്‍റെ പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാനായി ഓര്‍ബിറ്റല്‍ സംവിധാനം വികസിപ്പിച്ചെടുക്കാനും തീരുമാനമായതായി പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മിസൈലുകളെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല സംവിധാനമായിരിക്കും ഓര്‍ബിറ്റലുകളെന്നും ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചു. സ്പേസ് സെന്‍സറിലൂടെ മുന്‍കൂട്ടി നടപ്പിലാക്കുന്ന ആക്രമങ്ങളെ കുറിച്ചുള്ള സൂചനകളും ലഭ്യമാകാന്‍ കഴിയുമെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് അവകാശപ്പെടുന്നു. സ്പേസില്‍ ആദിപത്യം സ്ഥാപിക്കാന്‍ ട്രംപിന്‍റെ ഭാഗത്തു നിന്നും ഇതിന് മുന്‍പും നീക്കങ്ങളുണ്ടായിട്ടുണ്ട്. പ്രതിരോധ ശക്തി കൂടുതല്‍ ബലപ്പെടുത്തുന്നതിലൂടെ മറ്റു രാജ്യങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനാണ് അമേരിക്കന്‍ നീക്കം