യു.എസ് സെനറ്റ് അംഗം ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തി
യു.എസ് സെനറ്റ് അംഗം ലിന്‍ഡ്സെ ഗ്രഹാം തുര്‍ക്കി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വെള്ളിയാഴ്ചയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്.
യു.എസ് സെനറ്റ് അംഗം ലിന്‍ഡ്സെ ഗ്രഹാം തുര്‍ക്കി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വെള്ളിയാഴ്ചയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. സിറിയന്‍ വിഷയത്തില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന് പാര്‍ട്ടി നേതാവും സെനറ്റ് അംഗവുമായ ലിന്‍ഡ്സെ ഗ്രഹാമാണ് ചര്‍ച്ചകള്‍ക്കായി അങ്കാറയിലെത്തിയത്.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തിയ ലിന്‍ഡ്സെ ഗ്രഹാം വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന അമേരിക്കന്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മേഖലയില്‍ തുര്‍ക്കി നടത്തിയ ഇടപെടലുകളാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. തുര്‍ക്കി ഭീകര സംഘടനയായി പരിഗണിക്കുന്ന കുര്‍ദ് സായുധ സംഘടന വൈ.പി.ജിയെ ലക്ഷ്യം വെക്കുന്നത് തുർക്കി അവസാനിപ്പിക്കണമെന്നതാണ് അമേരിക്കയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
ഈ ആവശ്യവുമായി കഴിഞ്ഞ ദിവസം തുര്‍ക്കി സന്ദര്‍ശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ബോള്‍ട്ടനെ കാണാന്‍ തുര്‍ക്കി പ്രസിഡന്റ് തയ്യാറായിരുന്നില്ല. അമേരിക്ക സാന്പത്തിക , സൈനിക സഹായങ്ങള്‍ നല്‍കി പരിശീലിപ്പിക്കുന്ന വൈ.പി.ജി, തുർക്കിയിൽ ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പോഷക സംഘടനയാണെന്നാണ് തുര്‍ക്കിയുടെ നിലപാട്. കുർദിസ്താൻ വർക്കേഴ്സ് പാർട്ടിക്ക് അതിര്‍ത്തി വഴി ഇവര്‍ ആയുധമെത്തിക്കുന്നതായും തുർക്കി ആരോപിക്കുന്നു.
രാജ്യ സുരക്ഷക്ക് ഭീഷണിയാകും വിധം അതിര്‍ത്തിയില്‍ ശക്തിയാര്‍ ജിക്കുന്ന വൈ.പി.ജിക്കെതിരായ സൈനിക നടപടി ഒഴിവാക്കാനാകില്ല എന്ന നിലപാടിലാണ് തുര്‍ക്കി. ഇതിനിടെ വൈ.പി.ജിയെ ആക്രമിച്ചാല്‍ തുര്‍ക്കി സാമ്പത്തിക ഉപരോധമടക്കം കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക ഭീഷണി മുഴക്കി. എന്നാല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ തുര്‍ക്കി ഇതുവരെ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് യു.എസ് സെനറ്ററുടെ തുര്‍ക്കി സന്ദര്‍ശനം.