ക്രീമിയക്കടുത്ത് ചരക്കു കപ്പലുകള്‍ക്ക് തീപിടിച്ച് 11പേര്‍ മരിച്ചു. രണ്ട് കപ്പലുകളാണ് അപകടത്തില്‍ പെട്ടത്. 14 പേരെ രക്ഷപ്പെടുത്തി
ഒരു കപ്പലില്‍ നിന്നും അടുത്ത കപ്പലിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയാണ് തീപിടിച്ചത്
ക്രീമിയക്കും റഷ്യക്കുമിടയിലെ കെര്‍ച്ച് കടലിടുക്കിലാണ് ചരക്കു കപ്പലുകള്‍ കത്തിയത്. ഗ്യാസ് ടാങ്കറുകള്‍ വഹിച്ചായിരുുന്നു കപ്പലുകളുണ്ടായിരുന്നത്. കപ്പലിലുകളിലുണ്ടായിരുന്ന 11 പേര്‍ തത്ക്ഷണം മരി്ച്ചു. കപ്പല്‍ കത്തിയതിനെ തുടര്‍ന്ന് കടലിലേക്ക് ചാടിയ 14 പേര്‍ രക്ഷപ്പെട്ടു.റഷ്യന്‍ നാവിക സേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്.തുര്‍ക്കി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരെന്നാണ് സൂചന. ഒരു കപ്പലില്‍ നിന്നും അടുത്ത കപ്പലിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയാണ് തീപിടിച്ചത്.
അപകടത്തിനു പിന്നില്‍ മറ്റുസാധ്യതകളുണ്ടോ എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ നവംബറില്‍ ഇതേ സമുദ്ര മേഖലയില്‍ യുക്രൈനിന്റെ മൂന്ന് കപ്പലുകള്‍ റഷ്യ തടഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു റഷ്യ യുക്രൈന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെക്കുകയും അവ പിടിച്ചെടുക്കുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് യുക്രൈന്‍ റഷ്യക്കെതിരെ പട്ടാള നിയമം ഏര്‍പ്പെടുത്തിയിരുന്നു.