വിവാദ പരാമര്‍ശത്തിന് പിന്നാലെ ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്.
വിവാദ പരാമര്‍ശത്തിന് പിന്നാലെ ചൈനയിലെ കനേഡിയന്‍ അംബാസിഡര്‍ ജോൺ മക്കല്ലത്തെ മാറ്റി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, അംബാസിഡറെ മാറ്റാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
വാവേയ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെന്‍ വാന്‍സുവിനെ അമേരിക്കയുടെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തത് ശരിയായില്ലെന്നും വിചാരണക്ക് വിട്ടു നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതാണ് നല്ലതെന്നുമായിരുന്നു ജോണ്‍ മക്കല്ലത്തിന്റെ പ്രസ്താവന. എന്നാല്‍ പ്രസ്താവന വിവാദമായതോടെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോണ്‍ മക്കല്ലത്തെ അംബാസിഡർ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ രാത്രി മക്കല്ലത്തിന്‍റെ രാജി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം നൽകിയ സേവനങ്ങൾക്ക് നന്ദിയുണ്ടെന്നും ട്രൂഡോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പകരം ചുമതല ഡെപ്യൂട്ടി അംബാസഡര്‍ക്ക് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനീസ് ടെലികോം രംഗത്തെ ഭീമന്മാരായ വാവേയ് കമ്പനി ധനകാര്യ
മേധാവി മെങ്വാൻസു കാനഡയിൽ അറസ്റ്റിലായതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ഭിന്നത നിലനിന്നിരുന്നു.