ദീര്‍ഘകാല സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള കരാറുകളില്‍ ഒപ്പുവെച്ച് ഇറാനും സിറിയയും

സിറിയിയിലെ സൈനിക നീക്കം പരാജയപ്പെട്ടതോടെ സാമ്പത്തിക ഉപരോധമടക്കമുള്ള നീക്കങ്ങളിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Update: 2019-01-30 02:47 GMT

ദീര്‍ഘകാല സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള നിരവധി കരാറുകളില്‍ ഇറാനും സിറിയയും ഒപ്പുവെച്ചു. ഇറാന്‍ വൈസ് പ്രസിഡന്റിന്റെ സിറിയന്‍ സന്ദര്‍ശനത്തിനിടെയാണ് കരാറുകളില്‍ ഒപ്പുവെച്ചത്.

സാമ്പത്തിക സഹകരണത്തിന് പുറമെ വിദ്യാഭ്യാസം, അടിസ്ഥാന സൌകര്യ വികസനം, പുനരധിവാസം, സാംസ്കാരിക വികസനം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലാണ് ഇറാനും സിറിയയും തമ്മില്‍ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് സിറിയയിലെത്തിയ ഇറാന്‍ വൈസ് പ്രസിഡന്റ് ഇഷാഖ് ജാന്‍ഗിരി പറഞ്ഞു.

ഏഴ് വര്‍ഷമായി സിറിയയില്‍ തുടരുന്ന സായുധ കലാപത്തില്‍ സര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കുന്ന രാജ്യമാണ് ഇറാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരതക്കെതിരായ പോരാട്ടം തുടരുമെന്ന് സിറിയന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കി. സിറിയിയിലെ സൈനിക നീക്കം പരാജയപ്പെട്ടതോടെ സാമ്പത്തിക ഉപരോധമടക്കമുള്ള നീക്കങ്ങളിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News