വംശീയ വിദ്വേഷമുണ്ടാക്കുന്ന ഫോട്ടോ; വിര്‍ജീനിയയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
റാല്‍ഫ് നോര്‍ത്താമിന്റെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തെ ഒരു ഫോട്ടോയാണ് വിവാദത്തിനിടയാക്കിയത്. വംശീയ വിദ്വേഷത്തിന് കുപ്രസിദ്ധി നേടിയ...
വിര്‍ജീനിയയില്‍ ഗവര്‍ണര്‍ റാല്‍ഫ് നോര്‍ത്താമിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ഫോട്ടോക്ക് പോസ് ചെയ്ത ഗവര്‍ണര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
റാല്‍ഫ് നോര്‍ത്താമിന്റെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തെ ഒരു ഫോട്ടോയാണ് വിവാദത്തിനിടയാക്കിയത്. വംശീയ വിദ്വേഷത്തിന് കുപ്രസിദ്ധി നേടിയ കുക്ലക്സ് കാന്‍ എന്ന സംഘടനാംഗങ്ങളുടെ വേഷം ധരിച്ച ഒരാളും ആഫ്രിക്കന്‍ വംശജന്റെ വേഷം ധരിച്ച മറ്റൊരാളും നില്‍ക്കുന്നതാണ് ചിത്രം. ചിത്രം വംശീയ വിദ്വേഷമുണ്ടാക്കുന്നതാണെന്ന് നോര്‍ത്താം കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. തന്റെ ചെയ്തിക്ക് മാപ്പു ചോദിക്കുകയും ചെയ്തു.
എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍. വിര്‍ജീനിയ മിലിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ട് കോളജിന്റെ ഇയര്‍ബുക്കിലാണ് നോര്‍ത്താമിനെ കുറിച്ചുള്ള വിവരങ്ങള്‍ക്കൊപ്പം വിവാദ ചിത്രവും വന്നത്. പീഡിയാട്രിക് ന്യൂറോ സര്‍ജനും ആര്‍മി ഡോക്ടറുമായിരുന്ന നോര്‍ത്താം കഴിഞ്ഞ വര്‍ഷമാണ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്.