ട്രംപിനെതിരെ മുതിര്‍ന്ന അമേരിക്കന്‍ സൈനിക മേധാവി
അറേബ്യന്‍ മേഖലയിലെ സൈനിക ചുമതലയുള്ള മുതിര്‍ന്ന അമേരിക്കന്‍ സൈനിക മേധാവിയാണ് ജനറല്‍ ജോസഫ് വെറ്റല്‍. ഇന്നലെ ചേര്‍ന്ന സെനറ്റ് കമ്മിറ്റി യോഗത്തിലായിരുന്നു സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍.
തന്നോട് അഭിപ്രായം ചോദിക്കാതെയാണ് സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചുകൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുത്തതെന്ന് മുതിര്‍ന്ന അമേരിക്കന്‍ സൈനിക മേധാവി ജനറല്‍ ജോസഫ് വെറ്റല്‍. സെനറ്റ് കമ്മിറ്റി യോഗത്തിലാണ് സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. സൈന്യത്തെ പിന്‍വലിച്ച ട്രംപിന്റെ തീരുമാനത്തെ ഇതിനകം പല സൈനിക മേധാവികളും വിമര്‍ശിച്ചിട്ടുണ്ട്.
അറേബ്യന്‍ മേഖലയിലെ സൈനിക ചുമതലയുള്ള മുതിര്‍ന്ന അമേരിക്കന്‍ സൈനിക മേധാവിയാണ് ജനറല്‍ ജോസഫ് വെറ്റല്‍. ഇന്നലെ ചേര്‍ന്ന സെനറ്റ് കമ്മിറ്റി യോഗത്തിലായിരുന്നു സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും ഉപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയില്‍ ഐ.എസിന് 88,000 സ്ക്വയര്‍ കിലോമീറ്ററിലാണ് സ്വാധീനമുള്ളത്. എന്നാല്‍ അമേരിക്കന്‍ സൈന്യത്തിന് വെറും 52 സ്ക്വയര്‍ കിലോമീറ്ററില്‍ മാത്രമേ എത്തിപ്പെടാനായിട്ടുള്ളൂവെന്നും വെറ്റല്‍ പറഞ്ഞു. ഐ.എസിനോടും മറ്റു തീവ്രവാദ സംഘങ്ങളോടുമുള്ള അമേരിക്കയുടെ നീക്കം അവസാനിച്ചിട്ടില്ലെന്നും ലക്ഷ്യം മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടകം തന്നെ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇക്കാര്യം അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. നൂറ് സൈനിക ഗ്രൂപ്പുകളെയാണ് നിലവില്‍ പിന്‍വലിച്ചത്. സൈന്യത്തെ പിന്‍വലിച്ച ട്രംപിന്റെ തീരുമാനം വിവിധ സഖ്യരാഷ്ട്രങ്ങളെയും സൈനിക മേധാവികളെയും ഞെട്ടിപ്പിച്ച ഒന്നായിരുന്നു. ഇത് പിന്നീട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെയും ബ്രെറ്റ് മെഗര്‍ക്കിന്‍റേയും രാജിയില്‍ കൊണ്ടെത്തിച്ചിരുന്നു.