അഴിമതിക്കേസില്‍ കുടുങ്ങി അബ്ദുള്ള യമീന്‍
എസ്.ഒ.എഫ് എന്ന സ്വകര്യ കമ്പനി വഴിയാണ് ടൂറിസം വകുപ്പിലെ അഴിമതി നടത്തിയത്
അഴിമതിക്കേസില്‍ മാലിദ്വീപ് മുന്‍ പ്രധാനമന്ത്രി അബ്ദുള്ള യമീനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന വകുപ്പ് ചുമത്തി മാലിദ്വീപ് ഉന്നത കോടതി. അധികാരത്തിലിരിക്കെ സര്‍ക്കാര്‍ പണം തന്റെ സ്വകാര്യ അക്കൌണ്ടിലേക്ക് മാറ്റി എന്ന കേസിലാണ് കോടതി കുറ്റം ചുമത്തിയത്.
ഒരു മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ പണമാണ് അബ്ദുള്ള യമീന്‍ തന്റെ അക്കൌണ്ടിലേക്ക് മാറ്റിയത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് യമീനിനെതിരെ കോടതി ചുമത്തിയിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിഷേധിക്കുകയാണ് അബ്ദുള്ള യമീന്‍.
അധികാരത്തിലിരിക്കെ മറ്റു അഴിമതി ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ടൂറിസം വകുപ്പിന് വേണ്ടി ഒരു ഐലന്റ് ലീസിനെടുത്തതുമായി ബന്ധപ്പെട്ട് 79 മില്ല്യണ്‍ ഡോളര്‍ സര്‍ക്കാര്‍ പണവും തന്റെ ബാങ്ക് അക്കൌണ്ടിലേക്ക് യമീന്‍ നീക്കിയിട്ടുണ്ട്. മാത്രമല്ല മറ്റു രാഷ്ട്രീയ നേതാക്കളെ പണം കൊടുത്ത് വരുതിക്ക് നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. 2015ലായിരുന്നു കേസിനാസ്പദമയ അഴിമതിയെല്ലാം നടന്നത്.
എസ്.ഒ.എഫ് എന്ന സ്വകര്യ കമ്പനി വഴിയാണ് ടൂറിസം വകുപ്പിലെ അഴിമതി നടത്തിയത്. അബ്ദുള്ള യമീനിനെതിരെ അദ്ദേഹത്തിന്റെ തന്നെ ചില കീഴുദ്യോഗസ്ഥര്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ രഹസ്യ അഭിമുഖത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. പണം ചില ബാഗുകളിലാക്കി യമീനിന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നതായി അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് ഉദ്യോഗസ്ഥരായിരുന്നു അബ്ദുള്ള യമീനിനെതിരെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്.