അമേരിക്കയുടെ സമാധാന ഉച്ചകോടിയെ വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
ഇറാനുമേല്‍ പ്രതിരോധം തീര്‍ക്കാന്‍ അമേരിക്ക കണ്ടെത്തിയ വേദിയാണ് ഉച്ചകോടിയെന്ന് വിദേശകാര്യ മന്ത്രി മുഹമ്മ് ജാവേദ് ഷറീഫ് കുറ്റപ്പെടുത്തി
അമേരിക്കയുടെ നേതൃത്ത്വത്തില്‍ പൊളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ നടക്കുന്ന ഉച്ചകോടിയെ വിമര്‍ശിച്ച് ഇറാന്‍ വിദേശ കാര്യമന്ത്രി. ഇറാനുമേല്‍ പ്രതിരോധം തീര്‍ക്കാന്‍ അമേരിക്ക കണ്ടെത്തിയ വേദിയാണ് ഉച്ചകോടിയെന്ന് വിദേശകാര്യ മന്ത്രി മുഹമ്മ് ജാവേദ് ഷറീഫ് കുറ്റപ്പെടുത്തി.
പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങൾക്കിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കയുടെ നേതൃത്ത്വത്തില്‍ ആരംഭിച്ച ദ്വിദിന ഉച്ചകോടിയെ വിമര്‍ശിച്ചാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ഷറീഫ് രംഗത്തെത്തിയത്. ഇറാനെ തകര്‍ക്കാനുള്ള ശ്രമമാണ് അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അതിനായാണ് ഇങ്ങനെ ഒരു ഉച്ചകോടി സംഘടിപ്പിച്ചതെന്നും ഷറീഫ് കുറ്റപ്പെടുത്തുന്നു. അമേരിക്ക എപ്പോഴും തെറ്റായ നടപടികളാണ് കൈക്കൊള്ളാറുള്ളതെന്നും എന്നാല്‍ അവയൊന്നും നടപ്പിലാക്കില്ലെന്നും ഷറീഫ് തന്റെ ട്വിറ്ററില്‍ കുറിച്ചു. അതിനിടെ ഭരണമാറ്റം ആവശ്യപ്പെട്ട് നൂറിലധികം ആളുകളാണ് സര്‍ക്കാര്‍ യോഗം ചേര്‍ന്ന സ്ഥലത്തേക്ക് എത്തിയത്.