ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ അധികൃതര്‍
ഇന്ധന വിലവര്‍ധനക്കെതിരെ ഫ്രാന്‍സില്‍ ആരംഭിച്ച പ്രക്ഷോപം ദിനംപ്രതി ശക്തി പ്രാപിക്കുകയാണ്
ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ അനുനയ നീക്കവുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. പ്രക്ഷോപത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് ഫ്രഞ്ച് ധനകാര്യ മന്ത്രി ബ്രൂണോ ലി മിയര്‍ പറഞ്ഞു.
ഇന്ധന വിലവര്‍ധനക്കെതിരെ ഫ്രാന്‍സില്‍ ആരംഭിച്ച പ്രക്ഷോപം ദിനംപ്രതി ശക്തി പ്രാപിക്കുകയാണ്. പ്രതിക്ഷേധക്കാരും പൊലീസും തമ്മില്‍ തുടര്‍ച്ചയായാണ് ഏറ്റുമുട്ടുന്നത്. അക്രമത്തില്‍ ഇരു കൂട്ടര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാറിനെതിരായ പ്രതിഷേധം 13 ആഴ്ചയാണ് പിന്നിടുന്നത്. ഈ സാഹചര്യത്തിലാണ് പ്രക്ഷോപക്കാരുമായി ധനകാര്യമന്ത്രിയും ഒപ്പം മേയര്‍മാരും ഇടപ്പെട്ട് ഒരു സമവായ ചര്‍ച്ചക്ക് ഒരുങ്ങുന്നത്.ഇക്കാര്യങ്ങള്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് തീരുമാനം. നഗരങ്ങളിലുള്ള ചെറുതും വലുതുമായ കച്ചവടക്കാര്‍ ഉള്‍പ്പെടെ നിരവധി മേഖലയില്‍ ഉള്ളവരാണ് പ്രക്ഷോപത്തിന്റെ ഇരകളായത്.
ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് ഓരോ പ്രക്ഷോപത്തിലും വ്യാപാരികള്‍ക്ക് ഉണ്ടാവുന്നത്. ഇത് ഭാഗിക തൊഴിലില്ലായ്മയിലേക്ക് നീങ്ങുമെന്നാണ് ലീ പറയുന്നത്. 20 മുതല്‍ 40 ശതമാനം വരെയാണ് ബിസിനസുകാര്‍ക്ക് നഷ്ടമുണ്ടായിരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് 60 ശതമാനത്തോളം നഷ്ടവും ഉണ്ടായിരുക്കുന്നുവെന്നാണ് വിലയിരുത്തല്‍. നവംബര്‍ പകുതിയോടെ ആരംഭിച്ച ഫ്രാന്‍സ് പ്രക്ഷോപം പിന്നീട് അങ്ങോട്ട് ഒരു ജനകീയ കലാപമായി മാറുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ കൃത്യ സമയത്ത് അത് വര്‍ഗീയമായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്. വ്യാപക അക്രമങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായത്. കടകള്‍ കത്തിക്കുകയും കാറുകള്‍ കത്തിക്കുകയും തുടങ്ങി നഗരം തന്നെ അഗ്നിക്കിരയാക്കുകയാണ് പ്രതിക്ഷേധക്കാര്‍ ചെയ്തത്.