പുല്‍വാമ ഭീകരാക്രമണം: തങ്ങള്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്താന്‍. ഇന്ത്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്താന്‍. ഇന്ത്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പാകിസ്താനെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി പറഞ്ഞു. എന്നാല്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക നേരത്തെ രംഗത്തെത്തി.
പുല്‍വാമ ആക്രമണത്തിന് ശേഷം പാകിസ്താനെതിരെ തുടരുന്ന ആരോപണങ്ങള്‍ ഇന്ത്യ അവസാനിപ്പിക്കണമെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി ജര്‍മന്‍ ചാനലിനോട് നടത്തിയ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പാകിസ്ഥാനെതിരെ ഇന്ത്യ ഉന്നയിക്കുന്നതെന്നും ഖുറേശി പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യ അന്തര്‍ദേശീയ തലത്തില്‍ പാകിസ്താനെതിരെ നയതന്ത്ര സമ്മര്‍ദം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് വീണ്ടും പ്രതികരണവുമായി പാകിസ്താന്‍ രംഗത്തെത്തിയത്. അന്തര്‍ദേശീയ തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുവാനുള്ള നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്.
ये à¤à¥€ पà¥�ें- പുല്‍വാമ ഭീകരാക്രമണം: പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക
സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. ഭീകരര്‍ക്ക് താവളമൊരുക്കരുതെന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ ബന്ധപ്പെട്ടാണ് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പിന്തുണ അറിയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പമാണെന്നും വ്യക്തമാക്കി. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിതതാവളമൊരുക്കരുതെന്നും പോംപിയോ കുറിച്ചു.