യു.എസിലെ വ്യവസായ പാർക്കിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മരണം; അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു
യു.എസിലെ വ്യവസായ പാർക്കിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മരണം. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വധിച്ചു. ചിക്കാഗോയില്‍ നിന്നും 40 മൈല്‍ അകലെ അറോറയില്‍ സ്ഥിതിചെയ്യുന്ന വ്യവസായ പാര്‍ക്കിലാണ് വെടിവെപ്പ് ഉണ്ടായത്.
മരിച്ച അഞ്ച് പേര്‍ തൊഴിലാളികളാണ്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയിലെ തൊഴിലാളിയായ ഗാരി മാര്‍ട്ടിന്‍ എന്ന തൊഴിലാളിയാണ് വെടിയുതിര്‍ത്തത്. ആക്രണണത്തിന് ശേഷം പൊലീസ് ഇയാളെ വെടിവെച്ച് വീഴ്ത്തി.
വലിയ പൈപ്പുകള്‍ക്ക് വാള്‍വ് നിര്‍മ്മിക്കുന്ന കമ്പനിയാണിത്. 15 വര്‍ഷമായി ഗാരി മാര്‍ട്ടിന്‍ ഇവിടെ ജോലി ചെയ്തുവരികയാണ്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.അക്രമത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപ് ദുഖം രേഖപ്പെടുത്തി. 17 പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ഫ്ലോറിഡയിലെ പാര്‍ക്ക് ലാന്‍ഡ് സ്കൂളിലുണ്ടായ വെടി വെപ്പിന്റെ വാര്‍ഷിക ദിനത്തിന്റെ അടുത്ത ദിവസമാണ് അറോറയിലും വെടിവെപ്പുണ്ടായത്.