കാറല്‍ മാര്‍ക്സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം

ശവകുടീരത്തിൽ ചുവന്ന മഷിയുപയോഗിച്ച് വംശഹത്യയുടെ ആസൂത്രകൻ, വെറുപ്പിന്റെ‍ സിദ്ധാന്തം, ഹോളോകോസ്റ്റ് ബോൾഷെവിക്കിന്റെ സ്മാരകം എന്നിങ്ങനെ കുത്തിവരക്കുകയായിരുന്നു

Update: 2019-02-18 02:37 GMT

കാറല്‍ മാര്‍ക്സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം. ശവകുടീരത്തില്‍ അധിക്ഷേപ വാക്കുകള്‍ എഴുതിവക്കുകയായിരുന്നു, ഈ മാസം ആദ്യവും ശവകുടീരത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാറൽ മാർക്സിന്റെ ശവകുടീരത്തിനുനേരെ ആക്രമണമുണ്ടാകുന്നത്.

ശവകുടീരത്തിൽ ചുവന്ന മഷിയുപയോഗിച്ച് വംശഹത്യയുടെ ആസൂത്രകൻ, വെറുപ്പിന്റെ‍ സിദ്ധാന്തം, ഹോളോകോസ്റ്റ് ബോൾഷെവിക്കിന്റെ സ്മാരകം എന്നിങ്ങനെ കുത്തിവരക്കുകയായിരുന്നു. മാർക്സിന്റെയും കുടുംബത്തിന്റെയും പേരുകൾ കൊത്തിവെച്ച ശവകുടീരത്തിനു നേർക്കാണ് ആക്രമണം. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു നേരത്തെ ആക്രമണമുണ്ടായത്. ശവകുടീരത്തിലെ മാർബിൾ ഫലകം ചുറ്റികയുപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും പിടികൂടിയിട്ടില്ല. 1881ലാണ് മാർക്സ് അന്തരിച്ചത്. 1970ൽ മാർക്സിന്റെ ശവകുടീരം പൈപ്പ്ബോംബ് ഉപയോഗിച്ച് തകർക്കാൻ ശ്രമം നടന്നിരുന്നു.

Tags:    

Similar News