പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പേരെ തുര്‍ക്കി അറസ്റ്റ് ചെയ്തു

അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് തുര്‍ക്കി ആരോപിക്കുന്ന ഫതഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായത്

Update: 2019-02-20 04:33 GMT

തുര്‍ക്കിയില്‍ 2016ലെ പട്ടാള അട്ടിമറിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുന്നൂറിലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാപകമായ റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വ്യാപക റെയ്ഡും അറസ്റ്റും നടന്നതായുള്ള വാര്‍ത്ത പുറത്തുവിട്ടത്.

ഇസ്തംബൂൾ, അങ്കാറ, ഇസ്മിര്‍ പ്രവിശ്യകളിലായിരുന്നു റെയ്ഡ്. 324 പേരെയാണ് അറസ്റ്റ് ചെയ്തത്. 2016-ലെ പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് തുര്‍ക്കി ആരോപിക്കുന്ന ഫതഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായത്.

പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉര്‍ദുഗാനെതിരായ പട്ടാള അട്ടിമറിക്ക് പിന്നില്‍ താനെന്ന് ഫതഹുല്ല ഗുലെന്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ 76 പ്രവിശ്യകളില്‍ നടത്തിയ പരിശോധനയില്‍ 760 പേരെ അറസ്റ്റ് ചെയ്തിരുന്നു. 122 പേരെ പിന്നീട് വിട്ടയച്ചു. ഫതഹുല്ല ഗുലെനുമായി ബന്ധമുള്ള പതിനായിരക്കണക്കിന് പേര്‍ ഇതിനോടകം തുര്‍ക്കിയല്‍ പിടിയിലായിട്ടുണ്ട്.

Tags:    

Similar News