ബ്രസീൽ അതിർത്തി അടക്കാനൊരുങ്ങി വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കേളാസ് മദുറോ
എണ്ണ സമ്പന്നമായതും സാമ്പത്തികമായി പിന്നോക്കാവസ്ഥ നിലനിൽക്കുന്നതുമായ രാജ്യത്ത് കടന്നു കയറാനുള്ള അമേരിക്കയുടെ അടവാണ് സഹായ വാഗ്ദാനമെന്ന് മദുറോ കുറ്റപ്പെടുത്തി
ബ്രസീൽ അതിർത്തി അടക്കാനൊരുങ്ങി വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കേളാസ് മദുറോ. ബ്രസീൽ വഴി വെനസ്വേലയിലേക്ക് സഹായമെത്തിക്കാനുള്ള പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോയുടെ നീക്കത്തിന് പിന്നാലെയാണ് മദുറോയുടെ നടപടി.
കൊളംബിയന്‍ അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് മദുറോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സഹായങ്ങളെത്തുന്നത് ഒഴിവാക്കാന്‍ പ്രധാന അതിർത്തികളില്‍ ബാരിക്കേഡ് വെച്ച് തടയാന്‍ സൈന്യത്തിന് നിർദേശവും നൽകിയിരുന്നു.
എണ്ണ സമ്പന്നമായതും സാമ്പത്തികമായി പിന്നോക്കാവസ്ഥ നിലനിൽക്കുന്നതുമായ രാജ്യത്ത് കടന്നു കയറാനുള്ള അമേരിക്കയുടെ അടവാണ് സഹായ വാഗ്ദാനമെന്ന് മദുറോ കുറ്റപ്പെടുത്തി. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനായിരുന്നു അമേരിക്കയുടെ നീക്കം, എന്നാല്‍ അത് പരാജയപ്പെട്ടു. വെനസ്വേല സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും മദുറോ പ്രതികരിച്ചു. അന്താരാഷ്ട്ര സഹായമെത്തിക്കാന്‍ വെനസ്വേലയില്‍ പ്രത്യേക പാത നിര്‍മിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ വ്യക്തമാക്കിയിരുന്നു. ഇതിനായി ബ്രസീലിയന്‍ നേതാക്കളുമായി ഗെയ്ദോയുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനെന്നോണമാണ് മദുറോയുടെ പുതിയ നടപടി. അനിശ്ചിതകാലത്തേക്ക് ബ്രസീല്‍ - കൊളംബിയന്‍ അതിര്‍ത്തികള്‍ അടച്ചിടാനാണ് മദുറോയുടെ നിർദേശം. തുറമുഖങ്ങളിലും നിയന്ത്രണമുണ്ടാകുമെന്ന് സൈന്യം അറിയിച്ചു.