കുപ്രസിദ്ധ മയക്ക് മരുന്ന് വ്യാപാരി പാബ്ലോ എസ്കോബാറിന്റെ വീട് കൊളംബിയ തകര്‍ത്തു

Update: 2019-02-24 03:16 GMT

കുപ്രസിദ്ധ മയക്ക് മരുന്ന് വ്യാപാരി പാബ്ലോ എസ്കോബാറിന്റെ വീട് കൊളംബിയ തകര്‍ത്തു. എസ്കോബാറിന്റെ മരണത്തിന് ശേഷം വീട് വിനോദ സഞ്ചാര കേന്ദ്രമായതോടെയാണ് സര്‍ക്കാര്‍ നടപടി. 180 ഡിറ്റനേറ്ററുകള്‍ ഉപയോഗിച്ച് വെറും മൂന്ന് സെക്കന്റ് കൊണ്ടാണ് എസ്കോബാറിന്റെ 8 നില മൊണോക്കോ അപ്പാര്‍ട്ട്മെന്റ് സര്‍ക്കാര്‍ നിലം പരിശാക്കിയത്. 1980 കളിലാണ് മൊണോക്കോ അപ്പാര്‍ട്ട്മെന്റില്‍ എസ്കോബാര്‍ താമസിച്ചിരുന്നത്. ഈ കാലയളവില്‍ എതിരാളികള്‍ക്കെതിരായ ക്രൂരകൃത്യങ്ങള്‍ക്ക് നിരവധി തവണ കെട്ടിടം സാക്ഷിയായിരുന്നു. എസ്കോബാറിന്റെ മരണശേഷം കെട്ടിടം ടൂറിസ്റ്റ് കേന്ദ്രമായി മാറി. എന്നാല്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ ആയിരക്കണക്കിന് കൊളംബിയക്കാര്‍ കൊല്ലപ്പെട്ട, മയക്ക് മരുന്ന് യുദ്ധത്തെ പ്രകീര്‍ത്തിക്കുകയാണെന്ന് ആരോപണമുയര്‍ന്നു. ഇതോടെയാണ് കെട്ടിടം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Advertising
Advertising

Full View

പൊളിച്ച കെട്ടിടത്തിന്റെ സ്ഥാനത്ത് പാര്‍ക്കും സ്മാരകവും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 1990 ല്‍ കെട്ടിടം പിടിച്ചെടുത്ത സര്‍ക്കാര്‍ മാഫിയയെ ഒഴിപ്പിച്ചിരുന്നു. 1987 ല്‍ മയക്ക് മരുന്ന് യുദ്ധത്തിന്റെ മൂര്‍ധന്യതയില്‍ കെട്ടിടത്തിനെതിരെ കാര്‍ബോംബ് ആക്രമണം നടന്നിരുന്നെങ്കിലും ഇതിനെ അതിജീവിച്ചിരുന്നു. 1993 ല്‍ കൊളംബിയയും അമേരിക്കയും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് എസ്കോബാറിനെ വധിച്ചത്.

Tags:    

Similar News