ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് രാജിവച്ചു
എന്നാല്‍ സാരിഫിന്റെ രാജി പ്രസിഡന്റ് ഹസ്സന്‍ റുഹാനി സ്വീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല
ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് രാജിവച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സാരിഫ് രാജിക്കാര്യം അറിയിച്ചത്. എന്നാല്‍ പെട്ടെന്നുള്ള രാജിക്ക് കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇറാന്‍ സര്‍ക്കാരിലെ പ്രധാനിയായ ജവാദ് സാരിഫ് ഇന്നലെയാണ് വിദേശകാര്യ മന്ത്രിപദം രാജിവയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
തന്റെ ഭരണകാലത്ത് വന്ന പിഴവുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും, രാജ്യത്തിനും, സര്‍ക്കാരിനും നന്ദി അറിയിക്കുന്നുവെന്നുമാണ് ജവാദ് സാരിഫ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
എന്നാല്‍ സാരിഫിന്റെ രാജി പ്രസിഡന്റ് ഹസ്സന്‍ റുഹാനി സ്വീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല. ഇറാനും ആറ് വന്‍ശക്തി രാജ്യങ്ങളും തമ്മിലുള്ള 2015ലെ ആണവ കരാര്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ജവാദ് സാരിഫ്. എന്നാല്‍ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും, ഇറാനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്ത സാഹചര്യത്തില്‍ സാരിഫ് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.