ഭീകരസംഘങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പാകിസ്താനോട് അമേരിക്ക
സൈനിക നീക്കങ്ങള്‍ ഒഴിവാക്കണം. പാക് വിദേശകാര്യമന്ത്രിയുമായി അമേരിക്കന്‍ വിദേശകാര്യ..
Update: 2019-02-27 08:09 GMT
ഭീകരസംഘങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പാകിസ്താനോട് അമേരിക്ക. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയുമായി ഫോണില്‍ സംസാരിച്ച അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ സൈനിക നടപടികള്‍ക്ക് മുതിരരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഭീകരരുടെ താവളങ്ങള്‍ക്കെതിരെ അര്‍ത്ഥവത്തായ നടപടികള്‍ വേണമെന്നും അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും മൈക് പോംപിയോ സംസാരിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് ആവശ്യപ്പെട്ടു.