രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തെരേസ മേ

വോട്ടെടുപ്പ് പരാജയപ്പെട്ടാല്‍ കരാര്‍ കൂടാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമൊ എന്ന കാര്യത്തില്‍...

Update: 2019-02-27 02:30 GMT

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തെരേസ മേ. കരാര്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് 12-ന് നടക്കുന്ന വോട്ടെടുപ്പ് പരാജയപ്പെട്ടാല്‍, കരാര്‍ കൂടാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമോയെന്ന കാര്യത്തില്‍ എം.പിമാര്‍ക്ക് തീരുമാനം എടുക്കാം. മാര്‍ച്ച് 29ന് തന്നെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ് തീരുമാനമെന്നും തെരേസ മേ ആവര്‍ത്തിച്ചു.

കോമൺസ് സഭയിലായിരുന്നു മേയുടെ പ്രഖ്യാപനം. യൂറോപ്യൻ യൂണിയനുമായുള്ള പുതിയ കരാർ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 12നു പാർലമെന്റിൽ വോട്ടെടുപ്പ് നടത്തും. വോട്ടെടുപ്പ് പരാജയപ്പെട്ടാല്‍ കരാര്‍ കൂടാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമൊ എന്ന കാര്യത്തില്‍ എം.പിമാര്‍ തീരുമാനം എടുക്കുമെന്നും മേ പറഞ്ഞു.

Advertising
Advertising

വോട്ടെടുപ്പില്‍ പരാജയപ്പെട്ടാൽ കരാർ കൂടാതെ ബ്രക്സിറ്റ് സാധിക്കുമോ എന്നതു സംബന്ധിച്ചു വീണ്ടും വോട്ടെടുപ്പു നടത്തും. ഇതും പരാജയപ്പെട്ടാൽ ബ്രെക്സിറ്റ് കാലാവധി നീട്ടുന്നതു സംബന്ധിച്ച് മാർച്ച് 14ന് ഒരിക്കൽക്കൂടി വോട്ടെടുപ്പു നടത്തുമെന്നും മേ പറഞ്ഞു. പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുമെന്നു മേ വ്യക്തമാക്കി. നിലവില്‍ മാർച്ച് 29ന് ബ്രിട്ടണ്‍ യൂറോപ്യൻ യൂണിയന്‍ വിടണം. എന്നാല്‍ ഇത് സാധിച്ചില്ലെങ്കില്‍ ജൂൺ വരെ വൈകിപ്പിക്കുക എന്നത് പരിഗണിക്കേണ്ടി വരും മേക്ക്. എന്നാല്‍ ഇതു നീട്ടുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നും മേ പറഞ്ഞു. എന്നാൽ എം.പിമാർക്ക് ഇക്കാര്യത്തിൽ വോട്ടവകാശം നൽകുകയാണെന്ന് മേ വ്യക്തമാക്കി.

Tags:    

Similar News