ബ്രക്സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടണ്‍ ആവശ്യപ്പെട്ടാല്‍ അത് പരിഗണിക്കുമെന്നറിയിച്ച് ഫ്രാന്‍സും ജര്‍മനിയും
ജര്‍മനിയില്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും
ബ്രക്സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടണ്‍ ആവശ്യപ്പെട്ടാല്‍ അത് പരിഗണിക്കുമെന്നറിയിച്ച് ഫ്രാന്‍സും ജര്‍മനിയും. കൃത്യമായ ഉപാധികളോടെയായിരിക്കും ബ്രിട്ടന്റെ ആവശ്യത്തെ പിന്തുണക്കുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
ബ്രിട്ടന്റെ പുതിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ബ്രക്സിറ്റ് നീട്ടുന്നതിനെ പിന്തുണക്കുക എന്ന് ജര്‍മന്‍ ചാന്‍സലര്‍ അങ്കല മെര്‍ക്കലും വ്യക്തമാക്കി.
കൃത്യമായ ഉപാധികള്‍ വെച്ചുകൊണ്ടായിരിക്കും ബ്രക്സിറ്റ് നീട്ടാനുള്ള ബ്രിട്ടന്റെ അഭ്യര്‍ത്ഥനയെ പിന്തുണക്കുക എന്നാണ് ഇരു രാഷ്ട്ര നേതാക്കളും വ്യക്തമാക്കിയിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പടിയിറങ്ങന്‍ ബ്രിട്ടന് ഒരുപാട് കടമ്പകള്‍ ഇനിയും കടക്കേണ്ടതുണ്ടെന്നും അതുകൊണ്ട് തന്നെ ബ്രിട്ടന്റെ അഭ്യര്‍ത്ഥനയെ എതിര്‍ക്കില്ലെന്നുമാണ് ജര്‍മന്‍ ചാന്‍സലര്‍ അങ്കല മെര്‍ക്കല്‍ പറഞ്ഞത്. എന്നാല്‍ തീരുത്തും പുതിയ കരാരുണ്ടാക്കാന്‍ ബ്രിട്ടണ്‍ തയ്യാറായാലേ ബ്രക്സിറ്റ് നീട്ടുന്നതിനെ പിന്തുണക്കൂ എന്നും അവര്‍ അവര്‍ വ്യതക്തമാക്കി.
ജര്‍മനിയില്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ബ്രക്സിറ്റ് വിഷയത്തില്‍ മാർച്ച് 14ന് പാർലമെന്റിൽ വീണ്ടും വോട്ടടെപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് തെരേസ മേ. യൂറോപ്യൻ യൂണിയനുമായി കരാറോടെയാണോ കരാറില്ലാതെയാണോ ബ്രെക്സിറ്റ് വേണ്ടത് എന്നതിലാണ് വോട്ടെടുപ്പു നടക്കുക. ഇത്തവണയും പരാജയപ്പെട്ടാല്‍ മാര്‍ച്ച് 29ന് നടപ്പിലാക്കേണ്ട ബ്രക്സിറ്റ് ജൂണ്‍ വരെ നീട്ടാന്‍ യൂണിയനോട് അഭ്യര്‍ത്ഥിക്കാനാണ് മേയുടെ നീക്കം. ഇതിന്റ അടിസ്ഥാനത്തിലാണ് യുണിയനിലെ പ്രധാന അംഗങ്ങളായ ജര്‍മനിയും ഫ്രാന്‍സും നിലപാട് വ്യക്താമാക്കി രംഗത്തെത്തിയത്.