വെനസ്വേലന്‍ പ്രതിസന്ധി; യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി ഗെയ്ദോ
പ്രസിഡന്റ് നിക്കോളാസ് മദുറോക്ക് എതിരായ രാഷ്ട്രീയ നീക്കത്തിന്റെ ഫലമായാണ് കൂടിക്കാഴ്ച്ച എന്നാണ് വിലയിരുത്തല്‍
വെനസ്വേലന്‍ പ്രതിക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി. ബ്രസീലില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോൾസനാരോയും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
വെനസ്വേലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ജുവാന്‍ ഗെയ്ദോ യൂറോപ്യന്‍ യൂണിയനുമായി കൂടിക്കാഴ്ച്ച നടത്തിയത്. പ്രസിഡന്റ് നിക്കോളാസ് മദുറോക്ക് എതിരായ രാഷ്ട്രീയ നീക്കത്തിന്റെ ഫലമായാണ് കൂടിക്കാഴ്ച്ച എന്നാണ് വിലയിരുത്തല്‍. നിലവിലെ പ്രസിഡന്റായ നിക്കോളാസ് മദുറോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളായ ജര്‍മ്മനിയും ഫ്രാന്‍സും ഉൾപ്പെടെ 28 രാജ്യങ്ങൾ ജുവാന്‍ ഗെയ്ദോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ചിരുന്നു.
ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോൾസനാരോയും മീറ്റിങ്ങില്‍ പങ്കെടുത്തു. പിന്നീട് ബോള്‍സനാരോയും ഗെയ്ദോയും തമ്മിലും കൂടിക്കാഴ്ച്ച നടത്തിയെന്നാണ് വിവരങ്ങൾ. ബ്രസീലിയയില്‍വെച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. ബ്രസീലുമായി ചേര്‍ന്നാണ് രാജ്യത്ത് സഹായമെത്തികാകനുള്ള നീക്കം ഗെയ്ദോ നടത്തുന്നത്.