ആറ് ദിവസത്തെ ബഹിരാകാശ സന്ദര്‍ശനത്തിന് ശേഷം എലന്‍ മസ്കിന്‍റെ സ്പേസ് എക്സ് കാപ്സ്യൂള്‍ ഭൂമിയിലെത്തി

അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കുവേണ്ടി ബഹിരാകാശ ദൌത്യങ്ങള്‍ ഇനി സ്പേസ് എക്സിന്‍റെ ഈ വാഹനമാകും നിര്‍വഹിക്കുക.

Update: 2019-03-10 03:14 GMT

ആറ് ദിവസത്തെ ബഹിരാകാശ സന്ദര്‍ശനത്തിന് ശേഷം എലന്‍ മസ്കിന്‍റെ സ്പേസ് എക്സ് കാപ്സ്യൂള്‍ ഭൂമിയിലെത്തി. ഇന്നലെ അറ്റ്ലാന്‍റിക് കടലിലാണ് സുരക്ഷിതമായി തിരിച്ചിറങ്ങിയത്. ഇതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള അമേരിക്കയുടെ പുതിയ ശ്രമം വിജയിച്ചിരിക്കുകയാണ്.‌

കഴിഞ്ഞ ശനിയാഴ്ചയാണ് ഫ്ലോറിഡ കെന്നടി സ്പേസ് സെന്‍ററില്‍ നിന്നും എലന്‍ മസ്കിന്‍റെ സ്പേസ് എക്സ് കാപ്സ്യൂള്‍ ബഹിരാകശത്തേക്ക് കുതിച്ചുയര്‍‌ന്നത്. ഫാല്‍ക്കന്‍ 9 എന്ന റോക്കറ്റാണ് കാപ്സ്യൂളിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചത്. ആറ് ദിവസം നീണ്ടു നിന്ന പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് സ്പേസ് എക്സിന്‍റെ കാപ്സ്യൂള്‍ വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തിയത്. ഇതോടെ അമേരിക്കയുടെ ബഹിരാകാശ യാത്രകള്‍ക്ക് പുതിയ ചിറകുകളാണ് മുളച്ചത്. ബഹിരാകാശ യാത്രകരുടെ വേഷം ധരിച്ച രണ്ട് ഡമ്മികളാണ് ഇതില്‍ ഉണ്ടായിരുന്നത്. പരീക്ഷണം വിജയകരമായതിനാല്‍ ജൂലൈയില്‍ രണ്ട് യാത്രികരുമായി ഈ വാഹനം ബഹിരാകാശത്തേക്ക് കുതിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Advertising
Advertising

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യുഎസ്, കനേഡിയന്‍ ബഹിരാകാശ യാത്രികര്‍ ഇതിനകത്ത് കയറി പരിശോധനകള്‍ നടത്തിരുന്നു. കൂടാതെ ഇതിനകത്തുണ്ടായിരുന്ന ഡമ്മികളില്‍ ഘടിപ്പിച്ച സെന്‍സറുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും സ്പേസ് എക്സ് അധികൃതര്‍ വ്യക്തമാക്കി. 2011 ല്‍ അമേരിക്ക സ്പേസ് ഷട്ടില്‍ പദ്ധതികള്‍ അവസാനിപ്പിച്ചിരുന്നു. ശേഷം റഷ്യയുടെ സോയൂസ് വാഹനത്തിനെയായിരുന്നു ആശ്രയിച്ചിരുന്നത്. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കുവേണ്ടി ബഹിരാകാശ ദൌത്യങ്ങള്‍ ഇനി സ്പേസ് എക്സിന്‍റെ ഈ വാഹനമാകും നിര്‍വഹിക്കുക.

Tags:    

Similar News