ഉത്തരകൊറിയന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
തെരഞ്ഞെടുപ്പില്‍ 99.99 ശതമാനം ജനങ്ങളും വോട്ട് ചെയ്തു . ഓരോ മണ്ഡലത്തിലും ഒരു സ്ഥാനാര്‍ഥി മാത്രമാണ് മത്സരിക്കാനുണ്ടായത്
Update: 2019-03-13 02:47 GMT
ഉത്തരകൊറിയന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തെരഞ്ഞെടുപ്പില്‍ 99.99 ശതമാനം ജനങ്ങളും വോട്ട് ചെയ്തു. ഓരോ മണ്ഡലത്തിലും ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. ഞായറാഴ്ചയായിരുന്നു ഉത്തരകൊറിയൻ നിയമനിർമാണ സഭയായ സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
പാർട്ടി തീരുമാനിച്ച ഏക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക മാത്രമാണ് ജനങ്ങളുടെ അവകാശം. ബാലറ്റ്പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേര് വെട്ടി വോട്ടർമാർക്ക് എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ആരും തന്നെ അതിന് മുതിരാറില്ല. എന്നാല്‍ പ്രവാസികള്‍ക്കും കപ്പല്‍ തൊഴിലാളികള്‍ക്കും വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല.
അഞ്ച് വർഷത്തിലൊരിക്കലാണു സഭയിലെ 687 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പ് നടക്കുന്നത്.