‘ഹേയ് സഹോദരാ....’; കൊല്ലപ്പെടും മുമ്പ് മസ്ജിദില്‍ കയറിയ ആ ഭീകരവാദിയോട് അവസാനമായി പറഞ്ഞത്

ഭീകരാക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യപകമായി ഷെയർ ചെയ്യപ്പെടുകയുണ്ടായി

Update: 2019-03-16 06:26 GMT

‘ഹേയ് സഹോദരാ...’

ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ ആദ്യമായി കൊല്ലപ്പെട്ട വ്യക്തിയുടെ അവസാന വാക്കുകളായിരുന്നു ഇവ. തന്റെ നേർക്ക് വെടിവെക്കാൻ വന്ന ആ കൊലപാതകിയെ ഇപ്രകാരമായിരുന്നു അദ്ദേഹം സംബോധന ചെയ്തത്. ലോകത്തെ നടുക്കിയ ന്യൂസിലാൻഡ് ഭീകരാക്രമണം ഫെയ്സ്ബുക്ക് ലെെവായി കാണിക്കുന്നതിനിടെയാണ് ഈ രംഗം ലോകം കണ്ടത്.

തോക്കുമായി ക്രെെസ്റ്റചർച്ചിലെ അന്നൂർ മസ്ജിദിൽ കയറിയ ഭീകരവാദി, തന്റെ തൊപ്പിയിൽ ഘടിപ്പിച്ച ക്യാമറ വഴിയാണ് അക്രമണം ചിത്രീകരിച്ചത്. പള്ളിയിൽ തോക്കുമായി പ്രവേശിച്ച ഇയാളെ, അകത്തുണ്ടായിരുന്ന തിരച്ചറിയപ്പെടാത്ത വിശ്വാസി ശാന്തനായി ‘ഹലോ ബ്രദർ’ എന്ന് വിളിക്കുകയായിരുന്നു. എന്നാൽ ഇതിന് മറുപടിയായി പറഞ്ഞ് മുഴുവിക്കും മുൻപേ മൂന്ന് തവണ വെടിയുതിർക്കുകയാണ് ആ ഭീകരാക്രമി ചെയ്തത്. പള്ളിയിലുണ്ടായിരുന്നവരെ തരുതുരേ വെടിവെച്ച കൊലയാളി, ചിലരെ ഭീകരമായി ഒന്നിലധികം തവണ വെടിവെക്കുന്നുണ്ടായിരുന്നു. ഭീകരാക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യപകമായി ഷെയർ ചെയ്യപ്പെടുകയുണ്ടായി.

ക്രെെസ്റ്റ്ചർച്ചിലിലുള്ള അന്നൂർ, ലിൻവുഡ് എന്നീ മസ്ജിദുകളിൽ നടന്ന ഭീകരാക്രമണത്തിൽ കുട്ടികളടക്കം 49 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിൽ നാല് വയസ്സുള്ള കുഞ്ഞുൾപ്പടെ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News