അമേരിക്ക - ചൈന വ്യാപാരയുദ്ധം അന്ത്യത്തിലേക്കോ?
ചൈനുമായുള്ള കരാറിന്മേലില്‍ ചര്‍ച്ചകള്‍ നന്നായി പോകുന്നു. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു
വ്യാപാര കരാറിന്മേലുള്ള ചൈനയുടെ തീരുമാനം രണ്ടാഴ്ചക്കുള്ളില്‍ അറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമായിരിക്കും ചൈനയുടേതെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്ക - ചൈന വ്യാപാരയുദ്ധം അന്ത്യത്തിലേക്കെന്ന് സൂചനകള്‍ നല്‍കുന്നതാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. വ്യാപാ രകരാറിന്മേലുള്ള ചൈനയുടെ തീരുമാനം രണ്ടാഴ്ചക്കുള്ളില്‍ അറിയാമെന്ന് ട്രംപ് പറഞ്ഞു. എല്ലാവര്‍ക്കും അനുകൂലമായൊരു തീരുമാനമായിരിക്കും ചൈന കൈകൊള്ളുകയെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചൈനുമായുള്ള കരാറിന്മേലില്‍ ചര്‍ച്ചകള്‍ നന്നായി പോകുന്നു. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് ഒന്നുമുതല്‍ വ്യാപാര കരാറില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 25 ശതമാനം നികുതി വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ട്രംപ് ഇതില്‍നിന്നു പിന്മാറുകയായിരുന്നു.