അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബുത്ഫിലികക്കെതിരായ പ്രതിഷേധം ശക്തം
20 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ബുത്ഫിലിക്ക വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയതോടെയാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്.
അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബുത്ഫിലികക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പ്രസിഡന്റിനെതിരെ തെരുവിലിറങ്ങിയത്.
20 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ബുത്ഫിലിക്ക വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയതോടെയാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാനമായ അല്‍ജിയേഴ്സില്‍ തെരുവിലിറങ്ങിയത്.
പൊതുവേ സമാധാനപരമായിട്ടായിരുന്നു പ്രതിഷേധമെങ്കിലും 11 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് 75 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ മത്സര രംഗത്ത് നിന്നിറങ്ങാന്‍ ബുത്ഫിലിക്ക തിരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പുതിയ ഭരണഘടന സ്വീകരിക്കുന്നത് വരെ അധികാരത്തില്‍ തുടരാനായിരുന്നു തീരുമാനം. 2013 മുതല്‍ ശാരിരിക അസ്വസ്ഥകള്‍ മൂലം ബുത്ത്ഫിലിക്ക പൊതു രംഗത്ത് പ്രത്യക്ഷപ്പെടുന്നില്ല.