എത്യോപ്യന്‍ വിമാന ദുരന്തം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അപകടസ്ഥലത്തെ മണ്ണ് നല്‍കും

കുറഞ്ഞത് ആറ് മാസമെങ്കിലുമെടുക്കും ശരീര ഭാഗങ്ങള്‍ ആരുടേതെല്ലാമാണെന്ന് തിരിച്ചറിയാന്‍. ഈ സാഹചര്യത്തിലാണ് അപകട സ്ഥലത്തെ മണ്ണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Update: 2019-03-18 03:00 GMT

എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അപകടസ്ഥലത്തെ മണ്ണ് നല്‍കും. ശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഒരുപാട് സമയം വേണ്ടിവരുന്നതിനാലാണ് മണ്ണ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

മാര്‍ച്ച് പത്തിനാണ് എത്യോപ്യയിലെ ആഡിസ് അബാബയില്‍ നിന്ന് നെയ്‌റോബിയിലേക്ക് പുറപ്പെട്ട വിമാനം ആറ് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍ ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളില്‍ നിന്ന് ആളുകളെ തിരിച്ചറിയുക ഏറെ ശ്രമകരമാണ്. കുറഞ്ഞത് ആറ് മാസമെങ്കിലുമെടുക്കും ശരീര ഭാഗങ്ങള്‍ ആരുടേതെല്ലാമാണെന്ന് തിരിച്ചറിയാന്‍. ഈ സാഹചര്യത്തിലാണ് അപകട സ്ഥലത്തെ മണ്ണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Advertising
Advertising

ഒരു ചാക്ക് മണ്ണാണ് ഓരോ കുടുംബത്തിനും നല്‍കുക. മണ്ണ് ലഭിച്ചതായി അപകടത്തില്‍ മരിച്ച ഒരാളുടെ ബന്ധു സ്ഥിരീകരിച്ചു. എന്നാല്‍ വേണ്ടപ്പെട്ടവരുടെ മൃതദേഹമില്ലെങ്കില്‍ അവശിഷ്ടമെങ്കിലും കിട്ടണമെന്ന ആവശ്യം ബന്ധുക്കള്‍ പങ്കുവെച്ചു. മരിച്ച 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും രണ്ടാഴ്ചക്കകം മരണ സര്‍ട്ടഫിക്കറ്റ് നല്‍കുമെന്ന് എത്യോപ്യന്‍ ഭരണകൂടം അറിയിച്ചു.

Tags:    

Similar News