സിറിയയിലെ ഐ.എസ് താവളം പൂര്‍ണമായും കീഴടക്കിയതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്
പ്രദേശത്ത് സാധാരണക്കാര്‍ അവശേഷിക്കുന്നതിനാലാണ് കീഴടക്കുന്നത് വൈകുന്നതെന്നും സൈന്യം അറിയിച്ചു.
സിറിയയിലെ ഐ.എസ് താവളം ഏകദേശം പൂര്‍ണമായും കീഴടക്കിയതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്. ഐ.എസിന്റെ അധീനതയില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവുള്ള പ്രദേശം മാത്രമേയുള്ളൂ എന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് സാധാരണക്കാര്‍ അവശേഷിക്കുന്നതിനാലാണ് കീഴടക്കുന്നത് വൈകുന്നതെന്നും സൈന്യം അറിയിച്ചു.
കിഴക്കന്‍ സിറിയയിലെ ഐ.എസിന്റെ അവസാന കേന്ദ്രമായ ബാഗ്ഹൗസ് കീഴടക്കുന്നതിനുള്ള എസ്.ഡി.എഫിന്റെ ശ്രമമാണ് അന്ത്യത്തിലെത്തിയത്. സൈന്യം പ്രദേശത്തിന് തൊട്ടടുത്തെത്തിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പ്രദേശവാസികളാണ് കീഴടങ്ങിയത്. ഐ.എസ് ഭീകരരുടെ രക്തബന്ധുക്കളാണ് ഇവരില്‍ അധികവും. ഭീകരരും ഇതില്‍ ഉള്‍പ്പെടുമെന്ന് സൈന്യം അറിയിച്ചു.
എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ശക്തമായ ബോംബാക്രമണത്തില്‍ ആയിരക്കണക്കിന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. കീഴടങ്ങിയവരെ വടക്ക് കിഴക്ക് ഭാഗത്തുള്ള അല്‍ ഹോല്‍ ക്യാമ്പിലേക്കാണ് മാറ്റിയിട്ടുള്ളത്.