വെള്ളിയാഴ്ച്ചയിലെ ബാങ്കുവിളി ന്യൂസിലാന്റ് ടി.വിയിലൂടെയും റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യുമെന്ന് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ
ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച രണ്ടുമിനിറ്റ് മൗന പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ. വെള്ളിയാഴ്ച്ചയിലെ ബാങ്കുവിളി ന്യൂസിലാന്റിന്റെ ഔദ്യോഗിക ടെലിവിഷന്‍ നെറ്റ് വര്‍ക്ക് വഴിയും റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യുമെന്നും അവര്‍ പറഞ്ഞു. ന്യൂസിലാന്റിന്റെ ഔദ്യോഗിക ടെലിവിഷന്‍ നെറ്റ് വര്‍ക്കായ ടി.വി.എന്‍. ഇസഡ് വഴിയും ആര്‍.എന്‍.ഇസഡ് വഴിയുമാകും പ്രക്ഷേപണം നടത്തുക.
രാജ്യത്തെ തോക്ക് നിയമങ്ങളില്‍ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും നിരവധി കാര്യങ്ങള്‍ക്ക് പ്രശ്നപരിഹാരം കണ്ടെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കാനിരിക്കെ ജസിന്‍ഡ ക്രൈസ്റ്റ്ചര്‍ച്ചില്‍ എത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അവരുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു. രാജ്യം വെള്ള വംശീയവാദി സംഘങ്ങളില്‍ നിന്നും വലതു പക്ഷ തീവ്ര സംഘങ്ങളില്‍ നിന്നും മുക്തമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ തോക്ക് നിയമങ്ങളില്‍ സമുലമായ മാറ്റം വരുത്തുമെന്നും ജസിന്‍ഡ മാധ്യമങ്ങളോട് പറഞ്ഞു.
ये à¤à¥€ पà¥�ें- ഖുര്‍ആന്‍ പാരായണത്തോടെ പാര്‍ലമെന്റിന് ആരംഭം; സലാം ചൊല്ലി അഭിവാദനം ചെയ്ത് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ
ന്യൂസീലാന്റ് പാർലമെന്റ് പ്രത്യേക സമ്മേളനം ഇന്നലെ ഖുർആൻ പാരായണത്തോടെയായിരുന്നു ആരംഭിച്ചത്. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 50 പേർക്ക് ജീവൻ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് പ്രത്യേക യോഗം ചേര്‍ന്നത്. പാര്‍ലെമെന്റിനെ അഭിസംബോധനം ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ജസിന്‍ഡ സലാം ചൊല്ലി പ്രസംഗം ആരംഭിച്ചതും ശ്രദ്ധേയമായിരുന്നു. എല്ലാവര്‍ക്കും സമാധാനം ആശംസിച്ച പ്രധാനമന്ത്രി ഇരകളുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ये à¤à¥€ पà¥�ें- ന്യൂസിലാന്‍റ് മുസ്‌ലിം പള്ളികളിലെ ഭീകരാക്രമണം; ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തിയത് ഹിജാബ് ധരിച്ച്
നേരത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ ഹിജാബ് ധരിച്ചെത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം നടന്നത്. രണ്ടു മുസ്‌ലിം പള്ളികളിലായി 49 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ബ്രെണ്ടന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവൃത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.