അള്‍ജീരിയന്‍ പ്രസിഡന്റ് അധികാരം കൈമാറാന്‍ തയാറാണെന്ന് അറിയിച്ച് ഉപ പ്രധാനമന്ത്രി
അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് ബൂത്ഫിലിക്ക അധികാരം കൈമാറാന്‍ തയാറാണെന്ന് അറിയിച്ച് ഉപ പ്രധാനമന്ത്രി റംതാന്‍ ലാമമറ.
അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് ബൂത്ഫിലിക്ക അധികാരം കൈമാറാന്‍ തയാറാണെന്ന് അറിയിച്ച് ഉപ പ്രധാനമന്ത്രി റംതാന്‍ ലാമമറ. ബൂത്ഫിലികക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഉപ പ്രധാനമന്ത്രിയുടെ പ്രതികരണം. വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആള്‍ക്ക് അബ്ദുള്‍ അസീസ് ബൂത്ഫിലിക്ക, പ്രസിഡന്റ് പദവി കൈമാറുമെന്ന് ഉപ പ്രധാനമന്ത്രി റംതാന്‍ ലാമമറ അറിയിച്ചു.
അതിന് മുന്‍പായി പുതിയ ഭരണഘടനക്ക് അംഗീകാരം നല്‍കും. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബൂത്ഫിലിക്ക രാജിവെക്കുമെന്നും അദ്ദേഹം പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ അള്‍ജീരിയക്ക് ആകും. മറ്റൊരു ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാലും ജനങ്ങള്‍ക്ക് പൂര്‍ണ്ണ അഭിപ്രായ സ്വാതന്ത്ര്യമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെര്‍ലിനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റംതാന്‍ ലാമമറ ഇക്കാര്യം വ്യക്തമാക്കിയത്.
അള്‍ജീരിയയില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂത്ഫിലികക്കെതിരെ യുവാക്കള്‍ നടത്തുന്ന പ്രതിഷേധം രൂക്ഷമാകുകയാണ്. 20 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ബൂത്ഫിലിക്ക വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയതോടെയാണ് പ്രതിഷേധം ശക്തമായത്. 2013ല്‍ പക്ഷാഘാതം ഉണ്ടായതിന് ശേഷം അദ്ദേഹം പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.