ഇഡായി ചുഴലിക്കാറ്റില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ നിന്നും കരകയറാനാകാതെ തെക്കന്‍ ആഫ്രിക്ക
മൊസാംബികില്‍ മാത്രം 15ലക്ഷത്തിലധികം പേരെയാണ് ഇഡായി ബാധിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൊസാംബികില്‍ പ്രസിഡന്റ് ഫിലിപ് ന്യൂസി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇഡായി ചുഴലിക്കാറ്റില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ നിന്നും കരകയറാനാകാതെ തെക്കന്‍ ആഫ്രിക്ക. മൊസാംബികില്‍ മാത്രം 15 ലക്ഷത്തിലധികം പേരെയാണ് ഇഡായി ബാധിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൊസാംബികില്‍ പ്രസിഡന്റ് ഫിലിപ് ന്യൂസി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മൊസാംബിക്, സിംബാബ്‍വെ, മലാവി എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആഫ്രിക്കയുടെ തെക്കന്‍ പ്രദേശങ്ങളിലെ 26 ലക്ഷം ജനങ്ങളെ ഇഡായി ബാധിച്ചു. മൊസാംബികില്‍ മാത്രം 15 ലക്ഷത്തിലധികം പേരാണ് ദുരിതം അനുഭവിക്കുന്നത്. ആയിരത്തിലധികം പേര്‍ മരിച്ചതായാണ് വിലയിരുത്തല്‍. മൊസാംബികില്‍ 200 പേരുടെയും സിംബാബ്‍വെയില്‍ 98 പേരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടിടങ്ങളിലും പേമാരി തുടരുകയാണ്. മേഖലയിൽ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാകാം ഇഡായ് എന്ന് യു.എന്‍ പറയുന്നു. ദുരന്തത്തിന്റെ വ്യാപ്തി വിചാരിച്ചതിനെക്കാള്‍ വലുതായിരിക്കുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു. നാല് ലക്ഷം പേര്‍ ഭവനരഹിതരായെന്നാണ് റെഡ്ക്രോസ് അറിയിച്ചത്. ദുരിത ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.